കി​ണ​റ്റി​ൽ വീ​ണ കേ​ഴ​മാ​നി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, April 13, 2021 1:19 AM IST
ബാ​ലു​ശേ​രി : കൂ​ട്ടം​തെ​റ്റി വ​ന്ന് കി​ണ​റ്റി​ൽ വീ​ണ കേ​ഴ​മാ​നി​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കി​നാ​ലൂ​ർ ഏ​ഴു​ക​ണ്ടി ചാ​ത്തം വീ​ട്ടി​ൽ ഉ​ണ്ണി മാ​ധ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കേ​ഴ​മാ​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ക്ക​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ന്ത​ലാ​ട് മ​ല ഉ​ൾ​പ്പെ​ടു​ന്ന വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കേ​ഴ​മാ​ൻ കൂ​ട്ടം​തെ​റ്റി കി​നാ​ലൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്ന് കൊ​ടും​കാ​ടാ​യി നി​ൽ​ക്കു​ന്ന കി​നാ​ലൂ​ർ വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഭൂ​മി​യി​ലൂ​ടെ​യാ​ണ് മാ​ൻ പു​റ​ത്തെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ട്ടു​പ​ന്നി​യും മ​റ്റു വ​ന്യ​ജീ​വി​ക​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ക ഇ​വി​ടെ പ​തി​വാ​ണ്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​ബി. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി റേ​ഞ്ച് റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്എ​ഫ്ഒ ഗ്രേ​ഡ് ബാ​ബു, വാ​ച്ച​ർ​മാ​രാ​യ അ​ബ്ദു​ൾ ക​രീം മു​ക്കം എ​ന്നി​വ​രെ​ത്തി വ​ല ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് അ​ഞ്ച് വ​യ​സു പ്രാ​യം തോ​ന്നി​ക്കു​ന്ന മാ​ൻ.