അ​ക്വാ​റ്റി​ക് തെ​റപ്പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, April 14, 2021 12:12 AM IST
തേ​ഞ്ഞി​പ്പ​ലം: സി​ഡി​എം​ആ​ര്‍​പി, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് ച​ല​ന​വൈ​ക​ല്യ​വും വ​ള​ര്‍​ച്ചാ​വൈ​ക​ല്യ​വു​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന അ​ക്വാ​റ്റി​ക് തെ​റ​പ്പി പ​ദ്ധ​തി​യാ​യ അ​ക്വാ​ഫി​റ്റ് പ്രോ​ഗ്രാം വൈ​സ്ചാ​ന്‍​സി​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല നീ​ന്ത​ല്‍​കു​ള​ത്തി​ലാ​ണ് പ​ദ്ധ​തി. ച​ല​ന ശാ​രീ​രി​ക പ്ര​ക്രി​യ​യും പേ​ശീ​ബ​ല​വും വ​ര്‍​ദ്ധി​പ്പി​ക്കു​വാ​ന്‍ അ​നു​യോ​ജ്യ​മാ​ണ് അ​ക്വാ​റ്റി​ക് തെ​റ​പ്പി. ഇ​പ്പോ​ള്‍ 30 കു​ട്ടി​ക​ള്‍​ക്കാ​ണ് തെ​റാ​പ്പി ചെ​യ്യു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ട്ടാ​ല്‍ 50 കു​ട്ടി​ക​ള്‍​ക​ക്ക് തെ​റാ​പ്പി ന​ല്‍​കു​മെ​ന്ന് സി​ഡി​എം​ആ​ര്‍​പി. ജോ. ​ഡ​യ​റ​ക്ട​ര്‍ റ​ഹീ​മു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ സി​ഡി​എം​ആ​ര്‍​പി. ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​ണി​ക​ണ്ഠ​ന്‍, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ വി.​പി, റ​ഹീ​മു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.