കു​ന്ന​മം​ഗ​ല​ത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം 30,000 രൂ​പ ക​വ​ർ​ന്നു
Sunday, April 18, 2021 11:24 PM IST
കു​ന്ന​മം​ഗ​ലം : അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച മു​പ്പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു.
കോ​ര​ങ്ക​ണ്ടി പ​റ​ക്കു​ന്ന​ത്ത് സ​ഫീ​റി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് പു​ല​ർ​ച്ചെ നോ​മ്പു​തു​റ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യപ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്.
സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ആ​ളി​ല്ലാ​ത്ത​ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലും മോ​ഷ്ടാ​വ് ക​യ​റി​യി​ട്ടു​ണ്ട്. കു​ന്ന​മം​ഗ​ലം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്കാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.