അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്
Wednesday, April 21, 2021 12:02 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വാ​ർ​ഡ്ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം 2.30 ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് സ്പെ​ഷൽ കോ​വി​ഡ് ടെ​സ്റ്റ് ക്യാ​മ്പ് ന​ട​ക്കും.
തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ക.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം

കു​റ്റ്യാ​ടി: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ളി​ച്ച് ചേ​ർ​ത്ത ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ത്യേ​ക യോ​ഗം കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ച​ന്ദ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി പൊ​തു ഇ​ട​ങ്ങ​ളി​ലെ കൂ​ട്ടം​കൂ​ട​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​നും​ച​ട​ങ്ങു​ക​ളി​ലെ അ​ൾ​ക്കൂ​ട്ടം നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.