ബാ​ലു​ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്കി
Monday, May 10, 2021 12:19 AM IST
ബാ​ലു​ശേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ലു​ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ എ​ത്തി​ച്ചു.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​യു​ക്ത എം​എ​ൽ​എ കെ.​എം. സ​ച്ചി​ൻ​ദേ​വ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
താ​ലൂ​ക്കാ​ശു​പ​ത്രി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡാ​ശു​പ​ത്രി​യാ​യി മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ഏ​ഴ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ​കൂ​ടി അ​ധി​ക​മാ​യി ആ​വ​ശ്യ​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽപെടു​ത്തി​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എം​എ​സ്‌സി​എ​ൽ വെ​യ​ർ​ഹൗ​സ് മു​ഖേ​ന ജം​ബോ ഓ​ക​്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് സി​ലി​ണ്ട​റു​ക​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കി​യ​ത്.