കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സി​എ​ച്ച് സെ​ന്‍റ​റു​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും: ഹൈ​ദ​ര​ലി ത​ങ്ങ​ള്‍
Monday, May 10, 2021 12:19 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ദു​രി​ത​ത്തി​ല്‍ പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള സി​എ​ച്ച് സെ​ന്‍റ​റു​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ സി​എ​ച്ച് സെ​ന്‍ററുക​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.
സി​എ​ച്ച് സെ​ന്‍റ​റു​ക​ള്‍​ക്ക് ഒ​ട്ടേ​റെ ആം​ബു​ല​ന്‍​സു​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഈ ​കോ​വി​ഡി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ രോ​ഗി​ക​ള്‍​ക്ക് പ​ര​മാ​വ​ധി സൗ​ജ​ന്യ​മാ​ക്കി വി​ട്ടുകൊ​ടു​ക്കും. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സേ​വ​ന​ത്തി​നാ​യി ആ​യി​ര​ക​ണ​ക്കി​ന് വൈ​റ്റ് ഗാ​ര്‍​ഡ് വ​ള​ണ്ടി​യ​ര്‍​മാ​രും രം​ഗ​ത്തു​ണ്ടെന്നും ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ പറഞ്ഞു.