കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കൈത്താങ്ങുമായി ഹ​രി​തവേ​ദി നൊ​ച്ചാ​ട്
Monday, May 10, 2021 12:19 AM IST
പേ​രാ​മ്പ്ര: നാ​ടും ന​ഗ​ര​വും കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഉ​യ​ലു​മ്പോ​ൾ നൊ​ച്ചാ​ട് പ്ര​ദേ​ശ​ത്ത് സ​ഹാ​യ ഹ​സ്ഥ​വു​മാ​യി ഹ​രി​ത വേ​ദി ജി​സി​സി റി​ലീ​ഫ് ട്ര​സ്റ്റ്‌ നൊ​ച്ചാ​ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​ർ​ക്ക് മ​രു​ന്ന്, ഭ​ക്ഷ​ണം, ആ​ശു​പ​ത്രി സേ​വ​നം, കൗ​ൺ​സി​ലിം​ഗ്, അ​ണു ന​ശീ​ക​ര​ണം എ​ന്നി​വ​യ്ക്ക് ഹ​രി​തവേ​ദി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ അ​ന​ന്ത​രക​ർ​മ​ങ്ങ​ൾ​ക്കും സം​വി​ധാ​നം, ഫോ​ഗിം​ഗ് മെ​ഷീ​ൻ, ഓ​ക്സി​മീ​റ്റ​ർ, വീ​ട്ടി​ൽ ഇ​രു​ന്ന് ചെ​യ്യാ​ൻ പ​റ്റു​ന്ന ഷു​ഗ​ർ ടെ​സ്റ്റിം​ഗ് സി​സ്റ്റം എ​ന്നി​വ​യും അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പി​പിഇ കി​റ്റ്, വീ​ൽ ചെ​യ​ർ, എ​യ​ർ ബെ​ഡ്, വാ​ട്ട​ർ ബെ​ഡ്, ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, ഫോ​ൾ​ഡിം​ഗ് ക​ട്ടി​ൽ, വാ​ക്ക​ർ, സ്റ്റി​ക്ക്, എ​ന്നി​വ​യും ത​യ്യാ​ർ ചെ​യ്തി​ട്ടു​ണ്ട്.
നൊ​ച്ചാ​ട് പ്ര​ദേ​ശ​ത്താ​ണ് പ്ര​ധാ​ന​മാ​യും സേ​വ​നം ന​ൽ​കു​ന്ന​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ വീ​ടു​ക​ൾ അ​ണുന​ശീ​ക​ര​ണം ന​ട​ത്താ​നു​ള്ള ഫോ​ഗിം​ഗ് മെ​ഷീ​ൻ ഹ​രി​ത​വേ​ദി ക​ൺ​വീ​ന​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് വൈ​റ്റ് ഗാ​ർ​ഡ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് ക്യാ​പ്റ്റ​ൻ റി​യാ​സ് മാ​വി​ലാ​ട്ടി​ന് കൈ​മാ​റി. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ നൊ​ച്ചാ​ട്, അ​മീ​ർ മേ​പ്പാ​ട്ട്, കെ​എം അ​ൻ​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.