മ​ട​ക്ക​യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി
Sunday, May 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​വ​ധി ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ എ​ത്തി നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ല്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദേ​ശ​യാ​ത്രാ നി​ബ​ന്ധ​ന​ക​ളി​ൽ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ മാ​ന​ദ​ണ്ഡ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ട​ക്ക​യാ​ത്ര പ്ര​തീ​ക്ഷി​ച്ചു നി​ൽ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പ്രാ​യ​ഭേ​ദ​മ​ന്യേ വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. പ​തി​നെ​ട്ടു മു​ത​ൽ നാ​ല്പ​ത്തി​യ​ഞ്ച് വ​യ​സു വ​രെ പ്രാ​യ പ​രി​ധി​യി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തും വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണെ​ന്ന​തും ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണം.​വാ​ക്സി​നേ​ഷ​നി​ലെ കാ​ല​താ​മ​സം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക പ്ര​വാ​സി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും എം​പി മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.