മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന
Saturday, June 12, 2021 12:04 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി​യി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും കേ​ടു​വ​ന്ന​തു​മാ​യ 25 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ലോ​ക്ഡൗ​ൺ സ​മ​യ​ത്തും ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പ​തി​വാ​യി ട​ൺ​ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ സു​ല​ഭ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​പ്പ​റ്റി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

ഫോ​ൺ ച​ല​ഞ്ചു​മാ​യി
ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​യി​ൽ ഫോ​ൺ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ൺ ന​ൽ​കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി മൊ​ബൈ​ൽ ഫോ​ൺ ച​ല​ഞ്ച് ആ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് 135 ഫോ​ണു​ക​ളാ​ണു വേ​ണ്ട​ത്. ഉ​ദാ​ര​മ​തി​ക​ൾ പ​ല​രും സ​ഹാ​യ ഹ​സ്ത​വു​മാ​യി രം​ഗ​ത്തു വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.