കാ​റി​ല്‍ ക​ര്‍​ണാ​ട​കമ​ദ്യം ക​ട​ത്തി​യ ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍
Sunday, June 13, 2021 1:11 AM IST
താ​മ​ര​ശേ​രി: അ​ടി​വാ​ര​ത്ത് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ ക​ര്‍​ണാ​ട​ക മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​രെ പി​ടി​കൂ​ടി. രാ​മ​നാ​ട്ടു​ക​ര, അ​ക്ഷ​യ വീ​ട്ടി​ല്‍ അ​നൂ​പ് (40), ഫ​റൂ​ഖ് ന​ല്ലൂ​ര് കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബി​ജേ​ഷ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ​എ​ല്‍ 58 ബി 1256 ​സാ​ന്‍​ട്രോ കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്ന ഏ​ഴ് ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ സ്‌​കോ​ഡ് ന​ല്‍​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​ര​ശേ​രി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍ കു​മാ​ര്‍, സി​ഇ​ഒമാ​രാ​യ കെ. ​സു​രേ​ന്ദ്ര​ന്‍, ടി.​വി. നൗ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.