വി​ദ​ഗ്ധചി​കി​ത്സ ല​ഭി​ക്കാ​തെ ത​ലാ​സീ​മി​യ രോ​ഗി​ക​ള്‍
Sunday, June 13, 2021 11:58 PM IST
ആ​ർ.​സൂ​ര​ജ്
കോ​ഴി​ക്കോ​ട്: അ​പൂ​ര്‍​വ രോ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ത​ലാ​സീ​മി​യ​യ്ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ട്ട​തോ​ടെ രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​ന്നു. സം​സ്ഥാ​ന​ത്താ​കെ ത​ലാ​സീ​മി​യ രോ​ഗം ബാ​ധി​ച്ച് ആ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം പ​ത്തു രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്.
ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യും മ​ര​ണ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളി​ലെ ഹെ​മ​റ്റോ​ള​ജി ചി​കി​ത്സ​യു​ടെ അ​ഭാ​വ​മാ​ണ് രോ​ഗി​ക​ളി​ലെ മ​ര​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണം. തു​ട​ര്‍​ച്ച​യാ​യ ചി​കി​ത്സ വേ​ണ്ട ഇ​ത്ത​രം രോ​ഗി​ക​ള്‍​ക്ക് വ​ന്‍​കി​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​തു ഭാ​രി​ച്ച ചെ​ല​വാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.​ത​ലാ​സീ​മി​യ രോ​ഗി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കേ​ന്ദ്രി​കൃ​ത ഹെ​മ​റ്റോ​ള​ജി സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​വ​ര്‍ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു കേ​ന്ദ്ര​ത്തി​ല്‍ വെ​ച്ച് ത​ന്നെ ചി​കി​ത്സ ന​ല്‍​കു​ന്ന ഒ​രു ഹെ​മ​റ്റോ​ള​ജി ചി​കി​ത്സാ സം​വി​ധാ​നം വേ​ണ​മെ​ന്നു രോ​ഗി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ള​രെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്. രോ​ഗി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ പോ​കു​ന്ന ആ​ശ​ധാ​ര പ​ദ്ധ​തി എ​ത്ര​യും പെ​ട്ടെ​ന്നു പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ മ​റ്റൊ​ന്ന്.
നി​ല​വി​ല്‍ താ​ലോ​ലം, ആ​ര്‍​ഡി​എ​സ്‌​കെ പ​ദ്ധ​തി പ്ര​കാ​രം 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യു​ള്ള​ത്. 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ട​ങ്കി​ലും 18 വ​യ​സ് ക​ഴി​യു​ന്ന​തോ​ടെ ഇ​വ​രു​ടെ ചി​കി​ത്സാ​ക്ര​മം താ​ളം തെ​റ്റു​ക​യാ​ണ്. മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഇ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് മ​രു​ന്നു​ക​ള്‍ ല​ഭി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ 18 വ​യ​സി​നു​ശേ​ഷം മു​തി​ര്‍​ന്ന​വ​രു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തു​ട​ര്‍ ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ളും നി​ല​യ്ക്കു​ക​യാ​ണ്. ഹൃ​ദ​യാ​ഘാ​ത​വും മ​റ്റും സം​ഭ​വി​ച്ചാ​ണ് ത​ലാ​സീ​മി​യ രോ​ഗി​ക​ളി​ല്‍ മ​ര​ണം സം​ഭ​വി​ക്കാ​റ്. 18 വ​യ​സു​വ​രെ മി​ക​ച്ച ചി​കി​ത്സ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​വ​രി​ല്‍ മ​ര​ണം കു​റ​വാ​ണ്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്നു കൃ​ത്യ​മാ​യ ശ്ര​ദ്ധ ല​ഭി​ക്കാ​ത്ത​താ​ണ് ത​ലാ​സീ​മി​യ രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് കേ​ര​ള ബ്ല​ഡ് പേ​ഷ​ന്‍റ്സ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ര്‍ ക​രീം കാ​ര​ശേ​രി പ​റ​യു​ന്നു.