975 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു
Wednesday, June 16, 2021 11:53 PM IST
താ​മ​ര​ശേ​രി: കു​ത്തൊ​ഴു​ക്കു​ള്ള പു​ഴ​യ​രി​കി​ല്‍ പാ​റ​ക്കെട്ടു​ക​ള്‍​ക്കി​ട​യി​ല്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച 975 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​ന​ക്കാം​പൊ​യി​ല്‍ ക​രി​മ്പ് പ്ര​ദേ​ശ​ത്ത് താ​മ​ര​ശേ​രി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഷൈ​ജു, സി​ഇ​ഒ മാ​രാ​യ സു​ജി​ല്‍, പി.​ജെ. മ​നോ​ജ്, റ​ബി​ന്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.