വെ​സ്റ്റ്ഹി​ൽ മി​ലി​ട്ട​റി എ​ന്‍​ഒ​സി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് ബി​ജെ​പി
Friday, June 18, 2021 1:20 AM IST
വെ​സ്റ്റ് ഹി​ല്‍: വെ​സ്റ്റ്ഹി​ൽ മി​ലി​ട്ട​റി എ​ന്‍​ഒ​സി വി​ഷ​യ​ത്തി​ല്‍ വി​ഷ​യ​ത്തി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വീ​ടു​ക​ളും പ്ര​ദേ​ശ​ങ്ങ​ളും ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
വെ​സ്റ്റ്ഹി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ലി​ട്ട​റി പ​രി​ധി​യി​ൽ നി​ന്നും 10 മീ​റ്റ​റി​ന് പു​റ​ത്തു ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​താ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ എ​ന്‍​ഒ​സി വി​ഷ​യ​ത്തി​ല്‍ വി​ഷ​യ​ത്തി​ൽ എ​ടു​ത്ത നി​ല​പാ​ട് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നും എ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
2016 ലെ ​ഗൈ​ഡ്‌​ലൈ​ൻ​സ് പ്ര​കാ​രം എ​ന്‍​ഒ​സി ദൂ​ര​പ​രി​ധി കു​റ​ച്ച പ​ട്ടി​ക​യി​ൽ കോ​ഴി​ക്കോ​ടി​നെ ഉ​ൾ​പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും,ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നും കൈ​മാ​റു​ന്ന​തി​ന് വേ​ണ്ടി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും കൃ​ഷ്ണ​ദാ​സ് നി​വേ​ദ​നം സ്വീ​ക​രി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ. സ​ജീ​വ​ൻ മ​റ്റു നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.