വ​ട്ട​ക്ക​യം നി​വാ​സി​ക​ൾ​ക്കു രാ​ത്രി​യി​ൽ ഉ​റ​ക്ക​മി​ല്ല
Tuesday, June 22, 2021 12:29 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യം ഭാ​ഗ​ത്തെ നൂ​റു ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദി​വ​സം ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി​രു​ന്നു. ഓ​നി പു​ഴ​യോ​ര​ത്തി​ന​പ്പു​റം വ​ന​മാ​ണ്.​വൈ​കീ​ട്ട് ആ​റ​ര​യോ​ടെ പു​ഴ ക​ട​ന്നു, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സൗ​രോ​ർ​ജ​വേ​ലി​യും മ​റി​ക​ട​ന്നു
ചെ​ങ്കോ​ട്ട​ക്കൊ​ല്ലി റോ​ഡ് പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​നു സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി.
ക​ർ​ഷ​ക​ർ ശ​ബ്ദ​മു​ണ്ടാ​ക്കി ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ച്ചു. ആ​ന​ക്കൂ​ട്ടം എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രു​മെ​ത്തി. ആ​കെ​യു​ള്ള ര​ണ്ട് ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പ​റ​മ്പു​ക​ളി​ലേ​ക്ക് ക​യ​റി​യ ആ​ന​ക​ൾ ചി​ത​റി ഓ​ടി. പി​ന്നാ​ലെ നാ​ട്ടു​കാ​രും. കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​റ​യെ ആ​ന​ക​ളു​ടെ ഇ​ഷ്ട​ഭോ​ജ്യ​മാ​യ വാ​ഴ​ക​ളു​ണ്ട്. വെ​ളി​ച്ച​മ​ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യും തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ല​രു​ടെ​യും വാ​ഴ​യും ക​മു​കു​മെ​ല്ലാം ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. പ​ല വീ​ടു​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു വ​രെ ഇ​വ എ​ത്തി. പു​റ​ത്തു മാ​ത്രം ശു​ചി​മു​റി​യു​ള്ള​വ​ർ​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​ലും പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല.​കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഭ​യ​ന്നു വി​റ​ച്ചാ​ണു വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ​ത്.
ഇ​തി​നി​ട​യി​ൽ ആ​ന​വാ​ച്ച​ർ​മാ​രാ​യ പാ​ഴു​കു​ന്നേ​ൽ പോ​ളി​നും നൊ​ച്ചി​ക്കാ​ട്ടി​ൽ ഹ​നീ​ഫ​യ്ക്കും ആ​ന​ക​ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​ൽ വീ​ണു പ​രി​ക്കേ​റ്റു. ച​ക്കി​ട്ട​പാ​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ന​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ള്ള ഓ​ട്ട​മ​ത്സ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ നീ​ണ്ടു.​പി​ന്നീ​ട് ആ​ന​ക്കൂ​ട്ടം ഓ​നി​പ്പു​ഴ ക​ട​ന്നു കാ​ട്ടി​ലൊ​ളി​ച്ചു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​യി​രി​ക്കും അ​വ​സ്ഥ​യെ​ന്ന് ക​ർ​ഷ​ക​ൻ ജോ​സ് പാ​ഴു​കു​ന്നേ​ൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
തീ​റ്റ പ്രി​യ സ​സ്യ​ജാ​ല​ങ്ങ​ൾ ക്യ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ക​ൾ ക​ണ്ടു​വ​ച്ചു ക​ഴി​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഴ ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ചി​രു​ന്നു.​ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ പ​ട​ക്ക​ങ്ങ​ൾ പോ​ലും ന​ൽ​കാ​ത്ത വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ലും ക​ർ​ഷ​ക​ർ​ക്കു പ്ര​തി​ഷേ​ധ​മു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി​യും അ​നാ​സ്ഥ​യും ക​ർ​ഷ​ക​രോ​ഷം ഉ​യ​ർ​ത്തു​ന്നു​ണ്ട്.