മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, July 25, 2021 1:36 AM IST
മു​ക്കം: ക​ന​ത്ത​മ​ഴ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 30-ാം ഡി​വി​ഷ​നി​ലെ പാ​ലാ​ട്ടു​പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന ഗോ​പാ​ല​ന്‍റെ​യും അ​മ്മാ​ളു​വി​ന്‍റെ​യും വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള മ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്.

വീ​ടി​ന് വി​ള്ള​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ത​ന്നെ മ​തി​ൽ ചെ​റി​യ രീ​തി​യി​ൽ ഇ​ടി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. മ​തി​ൽ​കെ​ട്ടാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി കു​ടും​ബം മ​ന്ത്രി​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും പ​രാ​തി​യാ​യും അ​പേ​ക്ഷ​യാ​യും നി​വേ​ദ​ന​മാ​യും പ​ല ത​വ​ണ ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.