യു​വ​തി​യെ ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ ഭ​ർ​ത്താ​വി​നു ജീ​വ​പ​ര്യ​ന്തം
Saturday, July 31, 2021 2:02 AM IST
മ​ഞ്ചേ​രി : കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധം മൂ​ലം ഭാ​ര്യ​യെ ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

ഫ​റോ​ക്ക് പെ​രു​മു​ഖം പു​ത്തൂ​ർ ഷാ​ജി (51) യെ​യാ​ണ് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ച​ത്. 2013 ഫെ​ബ്രു​വ​രി 20ന് ​പു​ല​ർ​ച്ചെ 1.30നാ​യി​രു​ന്നു കൊ​ല​പാ​ത​കം. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര​പ്പ​ന​ങ്ങാ​ടി കേ​ട​ക്ക​ള​ത്തി​ൽ ഷൈ​നി (36) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 302 പ്ര​കാ​രം കൊ​ല​പാ​ത​ക​ത്തി​നു ജീ​വ​പ​ര്യ​ന്തം ത​ട​വ്, 75000 രൂ​പ പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു​വ​ർ​ഷം അ​ധി​ക ത​ട​വ്, 326 പ്ര​കാ​രം ആ​യു​ധം കൊ​ണ്ടു അ​ക്ര​മി​ച്ച് എ​ല്ല്, പ​ല്ല് എ​ന്നി​വ പൊ​ട്ടി​ച്ച​തി​നു നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വ്, 25000 രൂ​പ പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷ​ത്തെ അ​ധി​ക ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. പി​ഴ​യ​ക്കു​ന്ന പ​ക്ഷം തു​ക ഷൈ​നി​യു​ടെ മാ​താ​വ് ക​മ​ല, മ​ക​ൾ ദി​യ എ​ന്നി​വ​ർ​ക്കു ന​ൽ​കാ​നും വി​ധി​ച്ച കോ​ട​തി പ്ര​തി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു. താ​നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി സ​ന്തോ​ഷാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്.