വ​ലി​യ വി​ല​ക്കി​ഴി​വോ​ടെ ഖാ​ദി ഓ​ണം മേ​ള - 2021; 5001 രൂ​പ​യു​ടെ കി​റ്റി​ന് 40 ശ​ത​മാ​നം ഇ​ള​വ്
Saturday, July 31, 2021 2:08 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ആ​ക​ർ​ഷ​മാ​യ വി​ല​യി​ള​വു​ക​ളോ​ടെ ഓ​ണം ഖാ​ദി മേ​ള​യ്ക്ക് ചെ​റൂ​ട്ടി റോ​ഡി​ലെ ഖാ​ദി ഷോ​റൂ​മി​ൽ തു​ട​ക്ക​മാ​യി. 5001 രൂ​പ​യു​ടെ കി​റ്റ് 40 ശ​ത​മാ​നം ഡി​സ്കൗ​ണ്ടി​ൽ ല​ഭി​ക്കും. സാ​ധാ​ര​ണ​യു​ള്ള 30 ശ​ത​മാ​നം ഇ​ള​വി​ന് പു​റ​മെ കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 10 ശ​ത​മാ​നം സൗ​ജ​ന്യം കൂ​ടി ചേ​ർ​ത്താ​ണ് ഈ ​സ​ഹാ​യ വി​ല. കു​പ്പ​ടം (മു​ണ്ട് ), ക​ള​ർ കു​പ്പ​ടം, ക​ള​ർ ദോ​ത്തി, ട​വ​ൽ, തോ​ർ​ത്ത് , ആ​ർ​എം​എ​സ്, ക​ള​ർ ഷ​ർ​ട്ടിം​ഗ് , ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, തു​ണി സ​ഞ്ചി, മാ​സ്ക്, കൊ​ട്ടാ​ടി (തോ​ർ​ത്ത്) എ​ന്നി​ങ്ങ​നെ 11 ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​ളു​ക​ൾ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ സൗ​ക​ര്യ​ത്തി​ലാ​ണ് വി​പ​ണ​ന മേ​ള ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 20 വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.
ക​ള​ർ കു​പ്പ​ടം, ക​ള​ർ ദോ​ത്തി, ബെ​ഡ്ഷീ​റ്റ്, സാ​രി, ട​വ്വ​ൽ, ക​ള​ർ ഷ​ർ​ട്ട് പീ​സ് എ​ന്നി​വ കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ വി​വി​ധ ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ്പ​ന്ന​ങ്ങ​ളാ​യ തേ​ൻ, എ​ള്ളെ​ണ്ണ എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ബാ​ലു​ശേ​രി തേ​ൻ സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​ർ വ​ഴി നേ​രി​ട്ട് വാ​ങ്ങി സം​സ്ക​രി​ച്ച് വി​വി​ധ വി​ൽ​പ​ന​ശാ​ല​ക​ൾ വ​ഴി​യാ​ണ് ഖാ​ദി​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. 200 ഗ്രാ​മി​ന് 85 രൂ​പ​യാ​ണ് വി​ല. എ​ള്ള് വാ​ങ്ങി മ​ര​ച​ക്കി​ലാ​ട്ടി​യെ​ടു​ക്കു​ന്ന എ​ള്ളെ​ണ്ണ ശു​ദ്ധ​മാ​യ​താ​ണ്. 200 ഗ്രാ​മി​ന് 110 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ദി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ. ​ഷി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ൻ​ട്ര​ൽ ബാ​ങ്ക് മാ​നേ​ജ​ർ പ്ര​ശാ​ന്ത് കു​മാ​ർ ആ​ദ്യ​വി​ല്പ​ന ഏ​റ്റു​വാ​ങ്ങി. കൗ​ൺ​സി​ല​ർ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വി.​വി. രാ​ഘ​വ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​ജി​ഷ, വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ഫീ​സ​ർ വി​നോ​ദ് ക​രി​മാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.