പോ​സ്റ്റ​ൽ പി​ൻ​കോ​ഡ് തോ​ട്ടു​മു​ക്ക​ത്തു​കാ​ർ​ക്ക് ത​ല​വേ​ദ​ന
Saturday, July 31, 2021 2:08 AM IST
മു​ക്കം: പോ​സ്റ്റ​ൽ പി​ൻ​കോ​ഡ് എ​ല്ലാ നാ​ട്ടി​ലും വ​ള​രെ​യേ​റെ അ​ത്യാ​വ​ശ്യ​വും അ​തി​ലേ​റെ ഉ​പ​കാ​ര​വു​മു​ള്ള​തു​മാ​ണെ​ങ്കി​ലും തോ​ട്ടു​മു​ക്ക​ത്തു​കാ​ർ​ക്ക് പ​ല​പ്പോ​ഴു​മ​തൊ​രു ത​ല​വേ​ദ​ന​യാ​ണ്. പി​ൻ​ന​മ്പ​ർ നാ​ടും ജി​ല്ല​യും എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗ​മാ​ണെ​ങ്കി​ലും തോ​ട്ടു​മു​ക്ക​ത്തു​കാ​രു​ടെ പി​ൻ​കോ​ഡ് മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ഞ്ചേ​രി ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.
എ​ന്തി​നും ഏ​തി​നും ആ​ധാ​ർ കാ​ർ​ഡ് ആ​ധാ​ര​മാ​ക്കി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പി​ൻ​കോ​ഡി​ലെ ജി​ല്ലാ​വ്യ​ത്യാ​സം പ്ര​ശ്ന​മാ​യി​ത്തു​ട​ങ്ങി​യ​ത്. തോ​ട്ടു​മു​ക്ക​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് അ​തി​ർ​ത്തി​മേ​ഖ​ല​യാ​ണി​ത്. എ​ന്നാ​ൽ, ഈ ​നാ​ട്ടി​ലേ​ക്കു​ള്ള ത​പാ​ൽ സം​വി​ധാ​നം മ​ഞ്ചേ​രി പോ​സ്റ്റ​ൽ ഡി​വി​ഷ​നി​ലെ അ​രീ​ക്കോ​ട് സ​ബ്‌ പോ​സ്റ്റ്‌ ഓ​ഫീ​സി​നു കീ​ഴി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന തോ​ട്ടു​മു​ക്ക​ത്തെ​യും സ​മീ​പ​ത്തെ പ​നം​പി​ലാ​വ്, ക​ക്കാ​ടം​പൊ​യി​ൽ, വാ​ലി​ല്ലാ​പ്പു​ഴ പോ​സ്റ്റോ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലെ കു​റെ പ്ര​ദേ​ശ​ങ്ങ​ളി​ലും പി​ൻ കോ​ഡ്‌ മ​ഞ്ചേ​രി ഡി​വി​ഷ​നു​കീ​ഴി​ൽ​വ​രു​ന്ന 673639 ആ​ണ്. ഇ​തു​മൂ​ലം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ധാ​ർ കാ​ർ​ഡ് വി​ലാ​സം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യാ​യി ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ആ​ധാ​ർ കാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ജി​ല്ല മ​ല​പ്പു​റം എ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​റ്റു രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി താ​മ​സ​സ്ഥ​ലം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കാ​ൻ വീ​ണ്ടും ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ട്, പാ​സ്പോ​ർ​ട്ട്, മൊ​ബൈ​ൽ സിം ​കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് തു​ട​ങ്ങി ദൈ​നം​ദി​ന ജീ​വി​താ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം ആ​ധാ​ർ കാ​ർ​ഡ് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ പി​ൻകോ​ഡ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ പി​ൻ​കോ​ഡ്‌ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ല​യോ​ര​മേ​ഖ​ല കെ​എ​സ്ആ​ർ​ടി​സി ഫോ​റ​വും ആ​വ​ശ്യ​പ്പെ​ട്ടു.