കോ​വി​ഡ് :കേ​ന്ദ്ര സം​ഘം ഇ​ന്നു ജി​ല്ല​യി​ൽ
Sunday, August 1, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കേ​ന്ദ്ര ആ​രോ​ഗ്യ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സം​ഘം ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും.
രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും.
ദു​ര​ന്ത നി​വാ​ര​ണ സെ​ൽ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​പി. ര​വീ​ന്ദ്ര​ൻ, ദേ​ശീ​യ രോ​ഗ നി​യ​ന്ത്ര​ണ കേ​ന്ദ്രം കോ​ഴി​ക്കോ​ട് ബ്രാ​ഞ്ച് അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കെ ര​ഘു എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.
ജൂ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു​രാ​ധ​യാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ. കോ​വി​ഡ് പ​രി​ശോ​ധ​ന, കോ​ൺ​ടാ​ക്ട് ട്രെ​യ്സിം​ഗ്, ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ, വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​തി, നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തും.