പെരുന്പറ കൊട്ടുന്ന ദുരിതമേളം
Wednesday, August 4, 2021 12:55 AM IST
ഇ. ​അ​നീ​ഷ്

കോ​ഴി​ക്കോ​ട്: ദു​രി​ത​ങ്ങ​ളു​ടെ മേ​ള​പ്പെ​രു​മ​ഴ​യാ​ണ് ക​ലാ​കാ​ര​ന്‍​മാ​രു​ടെ ലോ​ക​ത്ത്. ജ​ന്‍​മ​സി​ദ്ധ​മാ​യ ക​ഴി​വു​കൊ​ണ്ട് ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ ആ​വേ​ശം പ​ക​ര്‍​ന്ന​വ​രു​ടെ ത​ല​യ്ക്കു മീ​തെ ഇ​പ്പോ​ള്‍ ആ​ശീ​ര്‍​വാ​ദ​ങ്ങ​ള​ല്ല കാ​ര്‍​മേ​ഘ​ങ്ങ​ളാ​ണ് ഉ​രു​ണ്ടു​കൂ​ടു​ന്ന​ത്. പ​ള്ളി​മു​റ്റ​ങ്ങ​ളി​ലും ക്ഷേ​ത്ര​ന​ട​ക​ളി​ലും എ​ന്തി​ന് വി​വാ​ഹ​പാ​ര്‍​ട്ടി​ക​ളി​ലും പൊ​ടി​പൂ​രം തീ​ര്‍​ത്ത​വ​ര്‍ ഇ​പ്പോ​ള്‍ ഒ​റ്റ​പ്പെ​ടു​ക​യാ​ണ്.

ബാ​ന്‍​ഡ് മേ​ള​ക്കാ​ര്‍, നാ​ട​ക​ക​ലാ​കാ​ര​ന്‍​മാ​ര്‍, നൃ​ത്താ​ധ്യാ​പ​ക​ര്‍, മ​റ്റ് സ്‌​റ്റേ​ജ് ആ​ര്‍​ടി​സ്റ്റു​ക​ള്‍ ദു​രി​ത​ക്ക​യ​ത്തി​ല്‍ നീ​ന്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു...

ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ബാ​ന്‍​ഡ് മേ​ള​ക്കാ​രാ​ണ്. മ​റ്റൊ​ന്നും കൊ​ണ്ട​ല്ല. മുട​ക്കി​യ ഭീ​മ​മാ​യ നീ​ക്ഷേ​പം ഒ​ന്നു​കൊ​ണ്ടു​ത​ന്നെ.​ക​ഴി​വു​ക​ള്‍​ക്കൊ​പ്പം ല​ക്ഷ​ങ്ങ​ള്‍ കൂ​ടി മു​ത​ല്‍ മു​ട​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. വ​ലി​യ​തു​ക കൊ​ടു​ത്തു വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു.

ലോ​ക്ഡൗ​ണ്‍ തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ പ​രി​പാ​ടി​ക​ളും ചെ​റി​യ ച​ട​ങ്ങു​ക​ള്‍ പോ​ലും ആ​ളു​ക​ള്‍ ചു​രു​ക്കി​യ​പ്പോ​ള്‍ ശേ​ഷി​ച്ച​ത് ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്. പേ​രു​കേ​ട്ട ബാ​ന്‍​ഡ് സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളി​ല്‍ പ​ല​രും വി​വി​ധ ജോ​ലി​ക​ള്‍​ക്ക് പോ​യി. മ​റ്റു​ള്ള​വ​ര്‍ പ​ഴ​യ​കാ​ല ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ല്‍​ക്കു​ന്നു.

‘ബാ​ന്‍​ഡ് സം​ഘം ന​ട​ത്തി​കൊ​ണ്ടു​പോ​കു​ക എ​ന്നു​വ​ച്ചാ​ല്‍ ഒ​രു വ​ലി​യ ഫു​ട്‌​ബോ​ള്‍ ക്ല​ബ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തു​പോ​ലെ​യാ​ണ്. പ്ര​തി​ഭ​യു​ള്ള ആ​ളു​ക​ളെ നേ​ര​ത്തെ ത​ന്നെ അ​ഡ്വാ​ന്‍​സ് ന​ല്‍​കി കൂ​ടെ കൂ​ട്ടും. ഒ​രു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. ഇ​ങ്ങ​നെ കൂ​ടെ കൂ​ട്ടി​യ​വ​ര്‍ പി​ന്നീ​ടു കൂ​ടു​ത​ല്‍ തു​ക ല​ഭി​ക്കു​മ്പോ​ള്‍ മ​റ്റ് ബാ​ന്‍​ഡ് സം​ഘ​ങ്ങ​ളി​ല്‍ ചേ​ക്കേ​റും’ ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ സ്ഥി​തി​മാ​റി. അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ തു​ക​യു​ടെ ജോ​ലി​പോ​ലും ഇ​പ്പോ​ഴി​ല്ല. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 2019 മാ​ര്‍​ച്ചി​നു ശേ​ഷം ഇ​തു​വ​രെ കാ​ര്യ​മാ​യ പ​രി​പാ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. 2021 ജ​നു​വ​രി​യി​ല്‍ കു​റ​ച്ചു​കാ​ലം ചെ​റി​യ​പ​രി​പാ​ടി​ക​ള്‍ ഒ​ക്കെ​കി​ട്ടി.​പ​ക്ഷെ അ​ത് ബാ​ങ്കി​ലെ പ​ലി​ശ അ​ട​യ്ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല.​ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

ന​ശി​ക്കു​ന്ന​ത്
ല​ക്ഷ​ങ്ങ​ളു​ടെ
ഉ​പ​ക​ര​ണ​ങ്ങ​ള്‍

പു​റ​മേ നി​ന്നു നോ​ക്കു​മ്പോ​ള്‍ അ​റി​യാ​ന്‍ പ​റ്റി​ല്ല ഈ ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം എ​ത്ര​യെ​ന്ന്. ഉ​ട​മ​ക​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും മി​ക​ച്ച മാ​റ്റു​ന​ല്‍​കാ​ന്‍ സാ​ങ്കേ​തി​ക​പ​ര​മാ​യും ക​ലാ​പ​ര​മാ​യും മി​നു​ങ്ങി.

ബാ​ന്‍​ഡു​ക​ളു​ടെ വി​ല ഫ്ലൂ​ട്ട്, പി​ക്കോ​ളോ , ക്ലാ​രി​നെ​റ്റ്, സാ​ക്‌​സ​ഫോ​ണ്‍ , കോ​ര്‍​ണ​റ്റ്, ട്രം​പ​റ്റ്, ട്രോം​ബോ​ണ്‍ . ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കെ​ല്ലാം ത​ന്നെ പ​ത്തു​ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ വി​ല വ​രും. ഇ​തെ​ല്ലാം പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​യാ​ണ്. അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി മു​ഖം മി​നു​ക്കി എ​ടു​ക്ക​ണ​മെ​ങ്കി​ലു​ള്ള ചെ​ല​വു​വേ​റെ. എ​തൊ​രു ക​ലാ​കാ​ര​ന്‍​മാ​രു​ടെ​യും നെ​ഞ്ചു​പൊ​ട്ടി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

ഓ​ര്‍​മ​വ​ച്ച കാ​ലം മു​ത​ല്‍ ബാ​ന്‍​ഡ് സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ്. ഉ​ട​മ​യെ​ന്ന നി​ല​യി​ല​ല്ല. മ​ന​സും ശ​രീ​ര​വും ഈ ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു. പാ​ര​ഗ​ണ്‍ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ സെ​ന്‍റ് ജോ​സ​ഫ്‌​സ് ബാ​ന്‍​ഡ് ടീം ​ഉ​ട​മ ജോ​യി പ​റ​യു​ന്നു.

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പ​റ​യാ​തി​രി​ക്കു​ക​യാ​ണ് ഭേ​ദം. 15 അം​ഗ സം​ഘ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ പ​ല​രും മ​റ്റു​ജോ​ലി​ക​ള്‍​ക്ക് പോ​കു​ക​യാ​ണ്. ക്ഷേ​മം വി​ളി​ച്ച് അ​ന്വേ​ഷി​ക്കാ​റു​ണ്ട്.പ​ക്ഷെ അ​തി​ന​പ്പു​റ​ത്ത് എ​ന്തു​ചെ​യ്യാ​ന്‍ ക​ഴി​യും. ഒ​രാ​ള്‍​ക്ക് മ​റ്റൊ​രാ​ളെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ല​രും ഇ​തോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടു​മാ​ത്ര​മാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഇ​പ്പോ​ഴും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത്.

നൃ​ത്താ​ധ്യാ​പ​ക​ന്‍‌ ഇ​പ്പോ​ൾ പെ​യി​ന്‍റർ

27 വ​ര്‍​ഷ​മാ​യി ഡാ​ന്‍​സ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് ദി​നേ​ശ് കാ​ര​ശേ​രി. ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹം തി​ര​ക്കി​ല്‍. നൃ​ത്ത​ാധ്യാ പനത്തിന്‍റെ തി​ര​ക്കാ​യി​രു​ന്നി​ല്ല അ​ത്. ജീ​വി​ക്കാനായി പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കു​പോ​കു​ക​യാ​ണ് ഓ​ള്‍ കേ​ര​ള ഡാ​ന്‍​സ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​ദ്ദേ​ഹം. മു​ക്കം കാ​ര​ശേ​രി​യി​ല്‍ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ച്ചി​രു​ന്ന നാ​ട്യ​ധ​ര്‍​മി ന​ട​ന​ക​ലാ​ശാ​ല ന​ട​ത്തി​യി​രു​ന്നു ദിനേശ്.

സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും മ​റ്റും ഇ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ച കു​ട്ടി​ക​ള്‍ വി​ജ​യ​സോ​പാ​ന​ത്തി​ലേ​റി​യി​രു​ന്നു. ആ ​നി​റം പ​ക​രു​ന്ന ഓ​ര്‍​മ​ക​ളാ​ണ് എപ്പോഴും ഊ​ര്‍​ജ​മാ​കു​ന്ന​ത്. ക​ല​യോ​ടു​ള്ള സ്‌​നേ​ഹ​വും ഇ​ഷ്ട​മേ​ഖ​ല വി​ടേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ആ ​മു​ഖ​ത്തു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പ്രി​യ ദി​നേ​ശും സ്വകാര്യസ്‌​കൂ​ളി​ലെ ഡാ​ന്‍​സ് ടീ​ച്ച​റാ​യി​രു​ന്നു. ജീ​വി​ത​വ​ഴി​യി​ല്‍ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഒ​റ്റ​പ്പെ​ട്ടു​പോ​യ ഇ​വ​രു​ള്‍​പ്പെ​ടെ കോ​ഴി​ക്കോ​ട്ടെ മാ​ത്രം ഇ​രു​നൂ​റോ​ളം വ​രു​ന്ന നൃ​ത്താ​ധ്യാ​പ​ക​ര്‍ സ​ര്‍​ക്കാ​ര്‍ ക​നി​വി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്.

സു​വ​ര്‍​ണ​കാ​ലം ഓ​ര്‍​മ​യാ​കു​മോ...

ജാതിമതവ്യത്യാസമില്ലാതെ ചടങ്ങുകളും ആഘോഷങ്ങളും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു ബാൻഡ് സം​ഘ​ങ്ങ​ള്‍​ക്ക്. പ​ല​രും പി​ടി​ച്ചു​നി​ന്ന​തും ഇ​തു​കൊ​ണ്ടു​കു​ടി​യാ​യി​രു​ന്നു. വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് മ​ഹാ​മാ​രി എ​ത്തി​യ​ത്. നി​ല​വി​ല്‍ 65 ഓ​ളം ബാ​ന്‍​ഡ് സം​ഘ ഉ​ട​മ​ക​ള്‍ അ​സോ​സി​യേ​ഷ​നി​ലു​ണ്ട്. കൂ​ടു​ത​ല്‍ പേ​ര്‍ അ​സോ​സി​യേ​ഷ​നി​ല്‍ അം​ഗ​ത്വ​മെ​ടു​ക്ക​ണ​മെ​ന്നു ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണ്. എ​ന്നാ​ല്‍ പ​ല​ർ​ക്കും വ​രി​സം​ഖ്യ പോ​ലും അ​ട​യ്ക്കാ​നു​ള്ള പ​ണ​മി​ല്ല. അ​പ്പോ​ഴും കോ​വി​ഡ് തീ​ര്‍​ത്ത പ്ര​തി​സ​ന്ധി ഈ ​സം​ഘ​ട​ന​യു​ടെ പ്ര​സ​ക്തി എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് എ​ല്ലാ​വ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​യി​മാ​റി. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ട​മ​ക​ള്‍ വ​ലി​യ അ​ഡ്വാ​ന്‍​സ് കൊ​ടു​ത്ത് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ലാ​കാ​ര​ന്‍​മാ​രെ ഈ ​സീ​സ​ണി​ല്‍ കൂ​ടു​മാ​റാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു.

എം.​ഡി.​ഷി​ജു
ഓ​ള്‍ കേ​ര​ള ബാ​ന്‍​ഡ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി