വെ​ള്ളൂ​രി​ൽ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം: ഒ​രു ല​ക്ഷം രൂ​പ ക​വ​ർ​ന്നു
Wednesday, August 4, 2021 12:55 AM IST
നാ​ദാ​പു​രം: തൂ​ണേ​രി വെ​ള്ളൂ​രി​ൽ വീ​ട്ടു മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം. കാ​റി​ൽ സൂ​ക്ഷി​ച്ച ഒ​രു ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. വെ​ള്ളൂ​ർ സ്വ​ദേ​ശി വ​ള​പ്പി​ൽ മ​ഹ​മൂ​ദി​ന്‍റെ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്താ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് യാ​ത്ര ക​ഴി​ഞ്ഞ് വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഇ​ന്നോ​വ കാ​ർ. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ എ​ട്ടോ​ടെ കാ​റെ​ടു​ക്കാ​ൻ നോ​ക്കു​മ്പോ​ഴാ​ണ് ഡ്രൈ​വിം​ഗ് സീ​റ്റ് ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണു​ന്ന​ത്. കാ​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹാ​ന്‍റ് റെ​സ്റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഗ്ലാ​സ് ത​ക​ർ​ക്കാ​നു​പ​യോ​ഗി​ച്ച ക​രി​ങ്ക​ല്ല് കാ​റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
നാ​ദാ​പു​രം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​യ്യോ​ളി​യി​ൽ നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. ഡോ​ഗ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ പോ​യി തി​രി​ച്ച് വ​രി​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.