സ​ർ, മാ​ഡം വി​ളി​ക​ൾ ഇ​വി​ടെ​യി​ല്ല... ജി​ല്ല​യി​ൽ മാ​തൃ​ക തീ​ർ​ത്ത് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്
Friday, September 17, 2021 8:12 AM IST
മു​ക്കം: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും "സ​ർ, മാ​ഡം' എ​ന്നീ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും "സ​ർ, മാ​ഡം' എ​ന്ന് വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ഭ​ര​ണ​സ​മി​തി ഇ​ന്ന​ലെ പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ളി​ലും ക​ത്തി​ട​പാ​ടു​ക​ളി​ലും "സ​ർ, മാ​ഡം' എ​ന്നി​ങ്ങ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ശി​ഹാ​ബ് മാ​ട്ടു​മു​റി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ പി​ന്താ​ങ്ങി. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ് സ​ർ, മാ​ഡം വി​ളി​യെ​ന്ന് ഭ​ര​ണ​സ​മി​തി നി​രീ​ക്ഷി​ച്ചു. പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന​വ​ര്‍ ഇ​നി മു​ത​ല്‍ സാ​ർ, മാ​ഡം എ​ന്ന അ​ഭി​സം​ബോ​ധ​ന എ​ഴു​തേ​ണ്ട​തി​ല്ല. ബ്രി​ട്ടീ​ഷു​കാ​ർ ഉ​പേ​ക്ഷി​ച്ചു പോ​യ ശീ​ല​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.
"സ​ര്‍, മാ​ഡം' വി​ളി​ക​ള്‍​ക്ക് പ​ക​രം ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന​യാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രീം പ​ഴ​ങ്ക​ല്‍, അം​ഗ​ങ്ങ​ളാ​യ രി​ഹ്‌​ല മ​ജീ​ദ്, എം.​ടി. റി​യാ​സ്, ദി​വ്യ ഷി​ബു, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, ബാ​ബു പൊ​ലു​കു​ന്ന​ത്ത് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സാ​ർ, മാ​ഡം വി​ളി​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. പി​ന്നീ​ട് ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി ഇ​ത് പി​ന്തു​ട​ർ​ന്നു. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ, മാ​ഡം വി​ളി​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.