ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം; ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 21, 2021 1:51 AM IST
മീ​ന​ങ്ങാ​ടി: മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ഭീ​തി​വി​ത​ച്ച് ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം. വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ പൊ​റു​തി മു​ട്ടി​യ മീ​ന​ങ്ങാ​ടി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സമേ​ഖ​ല​യി​ലാ​ണ് കാ​ടി​റ​ങ്ങി കൊ​ന്പ​നെ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ്പാ​ട്, മൂ​ന്നാ​ന​ക്കു​ഴി, ചൂ​തു​പാ​റ, സൊ​സൈ​റ്റി​ക്ക​വ​ല, കോ​ളേ​രി, കേ​ള​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ടി​റ​ങ്ങി​യ കൊ​ന്പ​ൻ ഭീ​തി പ​ട​ർ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​പ്പാ​ട് കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ ഒ​റ്റ​യാ​നാ​ണ് ഒ​രു നാ​ടി​നെ മു​ഴു​വ​ൻ വി​റ​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ഡി​എ​ഫ്ഒ സ​ജ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി, ഇ​രു​ളം, മൂ​ന്നാ​ന​ക്കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തു​ര​ത്ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ചൂ​തു​പാ​റ​യ്ക്കുസ​മീ​പ​ത്തേ​ക്ക് നീ​ങ്ങി സ​ഞ്ചാ​ര​പാ​ത​യി​ൽ സൊ​സൈ​റ്റി​ക്ക​വ​ല​യ്ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് മു​ണ്ടി​യാ​നി​യി​ൽ ക​രു​ണാ​ക​ര​നെ(75) ആ​ന ആ​ക്ര​മി​ച്ച​ത്. ക​രു​ണാ​ക​ര​നെ മീ​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും തു​ട​ർ​ക്ക് പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യ ക​രു​ണാ​ക​ര​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേശ​പ്ര​കാ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട​ത്. ആ​ന​യു​ടെ മു​ന്നി​ൽനി​ന്നും ആ​ത്മ​ര​ക്ഷാ​ർ​ത്ഥം സ​മീ​പ​ത്തെ ത​ണ്ട​യി​ൽ മു​ര​ളി​യു​ടെ വീ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ ആ​ന കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മു​ര​ളി​യു​ടെ വീ​ടി​ന്‍റെ മു​ൻ ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ബ​ഹ​ളം വച്ച​തി​നെ തു​ട​ർ​ന്ന് ആ​ന തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ളേ​രി​ക്ക് സ​മീ​പം ബീ​നാ​ച്ചി പ​ന​മ​രം മെ​യി​ൻ റോ​ഡ് മു​റി​ച്ചു ക​ട​ന്ന ആ​ന കേ​ണി​ച്ചി​റ ടൗ​ണി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ലൂ​ടെ ക​ട​ന്ന് കേ​ണി​ച്ചി​റ താ​ഴ​ത്ത​ങ്ങാ​ടി റോ​ഡ് ക​ട​ന്ന് പ​ണ​പ്പാ​ടി​ക്ക​വ​ല​യി​ൽ എ​ത്തി. വ​ന​ത്തി​ലേ​ക്ക് പോ​വു​ന്ന വ​ഴി​ക്ക് കേ​ള​മം​ഗ​ല​ത്ത് റ​ബ​ർ തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പാ​ലാ​റ്റി​ൽ രാ​മ​ച​ന്ദ്ര​നുനേ​രേ​യും ആ​ന പാ​ഞ്ഞ​ടു​ത്തു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ഴ്ച്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ണ്ടേ​ക്ക​ണ്ട​ത്തി​ൽ രാ​ജീ​വ​ന്‍റെ ബൈ​ക്ക് ത​ക​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് ആ​ന സൊ​സൈ​റ്റി​ക്ക​വ​ല ഭാ​ഗ​ത്തേ​ക്ക് വ​ന്ന​ത്. 11 ഓ​ടെ​യാ​ണ് ആ​ന കേ​ള​മം​ഗ​ലം കാ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.