ചു​ര​ത്തി​ല്‍ ച​ര​ക്കു ലോ​റി ഓ​വു​ചാ​ലി​ല്‍ ചാ​ടി
Tuesday, September 21, 2021 1:56 AM IST
താമരശേരി: ​ചു​ര​ത്തി​ല്‍ ച​ര​ക്ക് ലോ​റി ഓ​വു​ചാ​ലി​ല്‍ ചാ​ടി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ചു​ര​മി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഒ​മ്പ​താം വ​ള​വി​ന് താ​ഴെ​യാ​യി ഓ​വു​ച്ചാ​ലി​ലേ​ക്ക് ഇ​ട​തു വ​ശ​ത്തെ ട​യ​റു​ക​ള്‍ ചാ​ടി മ​ണ്‍​തി​ട്ട​യി​ല്‍ ത​ട്ടി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
ഉ​ച്ചയ്ക്കു ശേ​ഷം ര​ണ്ടോ​ടെ ക്രെ​യി​ന്‍ എ​ത്തി​ച്ച് ലോ​റി മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ലോ​റി മാ​റ്റാ​നാ​യ​ത്. പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.