ച​ത്ത കു​ര​ങ്ങി​നെ തേ​ടി വ​ന​പാ​ല​ക​ർ കോ​വി​ഡ് സെ​ന്‍റ​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന്
Tuesday, October 12, 2021 12:59 AM IST
പേ​രാ​മ്പ്ര: കാ​ട്ടു​കു​ര​ങ്ങ് ച​ത്ത​തെ​വി​ടെ​യെ​ന്നു അ​ന്വേ​ഷി​ച്ചു കോ​വി​ഡ് സെ​ന്‍റ​റി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. ജി​ല്ലാ കൃ​ഷി​ഫാ​മി​ന്‍റെ കാ​ർ​ഷി​ക പ​രി​ശീ​ല​ന കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് (ഡി​സി​സി) ഇ​ന്ന​ലെ വൈ​കീ​ട്ടു അ​ഞ്ചേ​കാ​ലോ​ടെ ജീ​പ്പി​ലെ​ത്തി​യ നാ​ലു വ​നം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രാ​ക്ര​മം കാ​ട്ടി​യ​ത്.
ഇ​വി​ടെ കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം 16 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്. കോ​വി​ഡ് സെ​ന്‍റ​റാ​ണെ​ന്നു രോ​ഗി​ക​ളാ​യ പു​രു​ഷ​ൻ​മാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണു വ​ന​പാ​ല​ക​ർ അ​ട​ങ്ങി​യ​ത്. രോ​ഗി​യാ​യ ഒ​രു കു​ട്ടി​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ സെ​ന്‍റ​ർ കെ​യ​ർ​ടേ​ക്ക​ർ പോ​യ സ​മ​യ​ത്താ​ണു വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്.
കു​ര​ങ്ങ് ച​ത്ത​താ​യി ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ നി​ന്ന​റി​യി​ച്ചി​ട്ടാ​ണു ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്നാ​ണു ഇ​വ​ർ പ​റ​ഞ്ഞ​ത്. കോ​വി​ഡ് സെ​ന്‍റ​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ വ​ന​പാ​ല​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ലു​പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.