മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്തെ ടൈ​ലു​ക​ൾ ഇ​ള​കി​യ സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Wednesday, October 13, 2021 12:54 AM IST
മു​ക്കം: അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ലെ മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്തെ ടൈ​ലു​ക​ൾ ഇ​ള​കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ല​കൃ​ഷ്ണ​ൻ തോ​ട്ടു​മു​ക്കം ഇ​മെ​യി​ൽ വ​ഴി ന​ൽ​കി​യ പ​രാ​തി മ​ന്ത്രി​യു​ടെ ഓ​ഫി​സ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സെ​ൻ​ട്ര​ലൈ​സ്ഡ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ല്ലി​ന് കൈ​മാ​റി. സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ടൈ​ലു​ക​ൾ പാ​കി ഒ​രു​വ​ർ​ഷം ക​ഴി​യു​ന്ന​തി​ന് മു​മ്പാ​ണ് ഇ​ത് ഇ​ള​കി​മാ​റി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​രു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യു​ടെ ച​ലാ​ൻ അ​ട​യ്ക്കാ​ൻ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പോ​യ​പ്പോ​ഴാ​ണ് ടൈ​ലു​ക​ൾ ഇ​ള​കി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ഇ​ത് ഫോ​ട്ടോ​യെ​ടു​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​പ്പോ​ൾ അ​തു​ക​ണ്ട് ചി​ല​ർ വി​ളി​ച്ച് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്ന് ഫോ​ട്ടോ സ​ഹി​തം ശ​നി​യാ​ഴ്ച ഇ-​മെ​യി​ൽ വ​ഴി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മി​ച്ച അ​തേ​ക​രാ​റു​കാ​ര​ൻ ത​ന്നെ​യാ​ണ് മു​റ്റ​ത്ത് ടൈ​ൽ പാ​കി​യ​തെ​ന്നും അ​തി​നാ​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ലും അ​ഴി​മ​തി ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.