ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പ്
Wednesday, October 13, 2021 12:56 AM IST
മു​ക്കം: കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ത​ട്ടി​പ്പു സം​ബ​ന്ധി​ച്ചു കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​വു​മാ​യി കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും പേ​രി​ൽ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ജ​ൻ​സി​യെ​ന്ന പേ​രി​ൽ വി​വി​ധ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ചു വി​ൽ​പ​ന ന​ട​ത്തി ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
കൃ​ഷി വ​കു​പ്പു ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച് ന​ടീ​ൽ വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലു​ള്ള ക​ർ​ഷ​ക​ർ വ​ഞ്ച​ന​യി​ൽ കു​ടു​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്നു. കൃ​ഷി ഭ​വ​നു​ക​ളി​ലൂ​ടെ​യും കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലെ 64 ഫാ​മു​ക​ൾ മു​ഖേ​ന​യു​മാ​ണ് ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നു വീ​ടു​ക​ളി​ൽ നി​ന്നു ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നു​ള്ള വി​വ​രം അ​ത​ത് ഭ​വ​നു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.
കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രി​ൽ നി​ന്നു പ​ണം ത​ട്ടി​യ​താ​യി ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​രി​ന​ടു​ത്ത് ചു​ങ്ക​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.