യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി
Sunday, October 17, 2021 12:25 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കെ​എ​സ്ഇ​ബി മു​ഖേ​നെ ന​ട​പ്പി​ലാ​ക്കി​യ നി​ലാ​വ് പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക്കെ​തി​രെ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പു​തു​പ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഈ​യി​ടെ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ക​രാ​റി​ലാ​യെ​ന്നും വ​ന്‍ അ​ഴി​മ​തി​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രോ​പി​ച്ചു.
കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത​ത് വ​ലി​യ പ്ര​യാ​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കി. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ന്‍​ജോ തൈ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ബീ​വി, ബി​ജു തോ​മ​സ്, ഷം​സു കു​നി​യി​ല്‍, ഷി​ജു ഐ​സ​ക്ക്, എം.​കെ.​ജാ​സി​ല്‍, ബീ​ന ത​ങ്ക​ച്ച​ന്‍, കെ.​രാ​ധ, ന​ജ്മു​ന്നീ​സ ശ​രീ​ഫ്, റം​ല അ​സീ​സ്, അ​മ​ല്‍ രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.