ചെ​റു​പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു: നി​ര​വ​ധി പേ​ർ ഭീ​തി​യി​ൽ
Sunday, October 17, 2021 12:25 AM IST
മു​ക്കം: ചെ​റു​പു​ഴ​യോ​ട് ചേ​ർ​ന്ന ഭൂ​മി വ​ൻ​തോ​തി​ൽ പു​ഴ​യെ​ടു​ക്കു​ന്ന​ത് ഭീ​ഷ​ണി​യാ​വു​ന്നു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ക്കം ക​ട​വ് പാ​ലം- കൂ​ട​ങ്ങ​ര​മു​ക്ക് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കു​മാ​ര​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള പു​ഴ​യു​ടെ തീ​ര​ങ്ങ​ളാ​ണ് ഇ​ടി​യു​ന്ന​ത്. തെ​ക്കേ​ക്ക​ണ്ടി ര​ജ​നി​യു​ടെ ഭൂ​മി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഇ​വി​ടെ തീ​രം ഇ​ടി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ വ​ൻ​തോ​തി​ലാ​ണ് ക​ര​ഭാ​ഗം പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ശ​ക്ത​മാ​യ ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചെ​റു​പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ടി​ഞ്ഞ​ത്. ജി​ല്ലാ ക​ള​ക്ട​ർ, എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് തെ​ക്കേ​ക്ക​ണ്ടി ര​ജ​നി പ​റ​ഞ്ഞു. ഓ​രോ വ​ർ​ഷ​വും പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ടി​യു​ന്ന​ത് വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
മു​ക്കം ക​ട​വ് പാ​ലം- കൂ​ട​ങ്ങ​ര​മു​ക്ക് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​റു​പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ മു​ക്കം ക​ട​വ് പാ​ല​ത്തി​ന് മു​ക​ളി​ലാ​യി ചെ​റു​പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു.
തീ​രസം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച മു​ള​ക​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​ത്ത​ത് മൂ​ലം അ​ട​ർ​ന്ന് പോ​യ​താ​ണ് അ​ന്ന് ക​ര​ഭാ​ഗം ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് മ​ൺ​തി​ട്ട രൂ​പ​പ്പെ​ട്ട് ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി വ​ലി​യ രീ​തി​യി​ൽ ക​ര​യി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു.
ഇ​രുപു​ഴ​ക​ളു​ടെ​യും തീ​ര​ങ്ങ​ൾ ഇ​ടി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ മു​ക്കം ക​ട​വ് പാ​ലം- കൂ​ട​ങ്ങ​ര​മു​ക്ക് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചെ​റു​പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ടി​യു​ന്ന​ത് ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സം​ര​ക്ഷ​ണ​ഭി​ത്തി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.