മ​ക​ളു​ടെ സം​സ്കാ​രച​ട​ങ്ങു​ക​ൾ ന​ട​ക്കുന്നതിനിടയിൽ അച്ഛൻ കുഴഞ്ഞുവീണു മ​രിച്ചു
Monday, October 18, 2021 10:29 PM IST
കൊ​യി​ലാ​ണ്ടി: മ​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ പി​താ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

അ​ത്തോ​ളി ചോ​നാം വീ​ട്ടി​ൽ രാ​ജ​ൻ (68) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ ജിം​ന (36) ഞ​യാ​ഴ്ച വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച സം​സ്കാ​ര ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ രാ​ജ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ച​ന്ദ്രി​ക​യാ​ണ് മ​രി​ച്ച രാ​ജ​ന്‍റെ ഭാ​ര്യ. മ​റ്റു​മ​ക്ക​ൾ: ജ​സ്ന, ജിം ​ജി​ത്ത് (ദു​ബാ​യ്). മ​രി​ച്ച ജിം​ന​യു​ടെ ഭ​ർ​ത്താ​വ് പു​ന്ന​ശേ​രി ചാ​ത്ത​ങ്കേ​രി ജോ​ഷി ലാ​ൽ.