ആ​ഴം കു​റ​ഞ്ഞ്, ഒ​ഴു​ക്കു ന​ഷ്ട​പ്പെ​ട്ടു ക​ല്ലാ​യി​പ്പു​ഴ
Tuesday, October 19, 2021 1:04 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​യും ആ​ഴം കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കാ​താ​യ​തോ​ടെ ക​ല്ലാ​യി പു​ഴ​യോ​ര​വാ​സി​ക​ള്‍​ക്കു ദു​രി​തം ത​ന്നെ.​ക​ല്ലാ​യ് പു​ഴ​യി​ല്‍ നി​ന്നു ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ളം പ്ര​ദേ​ശ​ത്തെ മാ​ത്ര​മ​ല്ല ന​ഗ​ര​പ്ര​ദേ​ശ​ത്തെ ത​ന്നെ വെ​ള്ള​ക്കെ​ട്ടി​ലാ​ഴ്ത്തു​മെ​ന്ന ഭീ​തി​യാ​ണു​ള്ള​ത്.

ക​ല്ലാ​യ് പു​ഴ ന​വീ​ക​ര​ണം നീ​ണ്ടാ​ൽ ത​ങ്ങ​ളു​ടെ ഭീ​തി ഒ​ഴി​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യും ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്തി​റ​ങ്ങി​യ മ​ഴ ന​ഗ​ര​ത്തെ മു​ക്കി​യ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തും ഇ​തു​ത​ന്നെ.

ഓ​രോ മ​ഴ​ക്കാ​ല​ത്തും ന​ഗ​രം നേ​രി​ടു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ഒ​ഴു​ക്കു ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ക​ല്ലാ​യ് പു​ഴ നി​ര്‍​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണു പു​ഴ​സം​ര​ക്ഷ​ണ സ​മി​തി​ക്കും പ​റ​യാ​നു​ള്ള​ത്. ന​ഗ​ര​ത്തി​ലെ​യും ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണം ക​ല്ലാ​യി​പ്പു​ഴ​യി​ലെ ക​യ്യേ​റ്റ​ങ്ങ​ളും മാ​ലി​ന്യ​വും ചെ​ളി​യു​മാ​ണെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മ​ണ്ണ​ടി​ഞ്ഞും മാ​ലി​ന്യം നി​റ​ഞ്ഞും ന​ശി​ക്കു​ന്ന പു​ഴ​യ്ക്ക് ഒ​ഴു​കാ​നു​ള്ള കൈ​വ​ഴി​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

ഫ​ണ്ടു​ണ്ട്... പക്ഷേ
മെ​ല്ലെ​പ്പോ​ക്ക്

12 വ​ര്‍​ഷം മു​ന്‍​പു ക​ല്ലാ​യി​പു​ഴ ന​വീ​ക​ര​ണ​ത്തി​ന് റി​വ​ര്‍ മാ​നേ​ജ് ഫ​ണ്ടി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ 3.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു പി​ന്നീ​ട് 4.90 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

പു​ഴ ന​വീ​ക​ര​ണ​ത്തി​നു കോ​ര്‍​പ​റേ​ഷ​ന്‍ ഏ​ഴ​ര കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ചെ​ളി​യും മാ​ലി​ന്യ​വും നീ​ക്കി പു​ഴ സം​ര​ക്ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​വാ​ത്ത​തി​നു പി​ന്നി​ല്‍ പു​ഴ ക​യ്യേ​റി കെ​ട്ടി​ടം പ​ണി​ത​വ​രു​ടെ സ​മ​ര്‍​ദ്ദ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പു​ഴ​യി​ല്‍​നി​ന്ന് ഒ​രു മീ​റ്റ​ര്‍ ആ​ഴ​ത്തി​ലും മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലൂ​ടെ ചെ​ളി​നീ​ക്കം ചെ​യ്ത് പു​ഴ​യു​ടെ ആ​ഴം കൂ​ട്ട​ണം. എ​ന്നാ​ല്‍ ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ള്‍ പു​ഴ നി​ക​ത്തി നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്കു നി​ലം​പ​തി​ക്കു​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ചി​ല​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ വെ​ള്ള​വും ഒ​ഴു​കി പോ​കേ​ണ്ട ക​ല്ലാ​യി​പ്പു​ഴ​യി​ല്‍ മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ ആ​ഴം കു​റ​ഞ്ഞു. എ​ന്നാ​ല്‍ വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ക​നോ​ലി ക​നാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നീ​ര്‍​ച്ചാ​ലു​ക​ള്‍​ക്ക് പു​ഴ​യേ​ക്കാ​ള്‍ ആ​ഴ​മു​ണ്ട്. ഇ​തു​കാ​ര​ണം ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്നു.