ദി​ബി​ഷ​യു​ടെ മ​ര​ണം: ജ​ന​കീ​യ മാ​ർ​ച്ചും പൊ​തു​യോ​ഗ​വും ന​ട​ത്തി
Tuesday, October 19, 2021 1:05 AM IST
കു​റ്റ്യാ​ടി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട വ​ട്ടോ​ളി ക​ല്ലു​ള്ള പ​റ​മ്പ​ത്ത് ദീ​ബി​ഷയു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തെ​പ​റ്റി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി മു​ഴു​വ​ൻ വ​സ്തു​തക​ളും പു​റ​ത്ത് കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി.
വ​ട്ടോ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ക്ക​ട്ടി​ൽ സ​മാ​പി​ച്ചു. പ്ര​ക​ട​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​റീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി​ജി​ലേ​ഷ്, സി.​പി.സ​ജി​ത, കെ.​പി.​ക​രു​ണ​ൻ, എ​ലി​യാ​റ ആ​ന​ന്ദ​ൻ, എം.​ശ്രീ​ധ​ര​ൻ, എ​ൻ.​വി.​ച​ന്ദ്ര​ൻ, ഷാ​ജി വ​ട്ടോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കെ.​പി.​ക​രു​ണാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​തയി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ കെ.​കെ.​ല​തി​ക, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​റീ​ത്ത, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, സി.​പി.​സ​ജി​ത, നീ​ലി​യോ​ട്ട് നാ​ണു, കെ.​സി.​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.