വന്യമൃഗശല്യത്താൽ വ​ല​ഞ്ഞ് മലയോര ക​ർ​ഷ​ക​ർ
Wednesday, October 20, 2021 12:07 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ പ​ന​ക്ക​ച്ചാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ഷ്ട​പ്പെ​ട്ടു. കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ ക​പ്പ, ചേ​മ്പ്, ഇ​ഞ്ചി, വാ​ഴ, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ എ​ല്ലാ കൃ​ഷി​ക​ളെ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​വാ​നാ​യി ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ കൃ​ഷി​ക്ക് ചു​റ്റും പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ൾ​ബ് ഇ​ട്ടു സം​ര​ക്ഷി​ച്ചി​രു​ന്ന ക​പ്പ കൃ​ഷി ആ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നി​ലം​പ​രി​ശാ​യ​ത്.
നി​ല​വി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ആ​റു പേ​ർ​ക്കാ​ണ് കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ വ​നം വ​കു​പ്പ് എം ​പാ​ന​ൽ ലി​സ്റ്റി​ൽ പെ​ടു​ത്തി ലൈ​സ​ൻ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ത്രി മു​ഴു​വ​ൻ കാ​വ​ലി​രു​ന്ന് കാ​ട്ടു​പ​ന്നി​ക​ൾ വ​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ഉ​റ​ക്ക​വും സ​മ​യ​വും ന​ഷ്ട​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ ലൈ​സ​ൻ​സ് കി​ട്ടി​യ വ്യ​ക്തി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കാ​റി​ല്ല. ത​ന്നെ​യു​മ​ല്ല ഒ​രു പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നാ​ൽ കി​ട്ടു​ന്ന 1000 രൂ​പ വെ​ടി​യു​ണ്ട​യ്ക്കും യാ​ത്രാ​ച്ചെ​ല​വി​നും മാ​ത്ര​മേ തി​ക​യു​ക​യു​ള്ളു.
കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ജി​യോ തോ​മ​സ് പി​ണ​ക്കാ​ട്ട്, ജോ​ർ​ജ് വാ​ലു​വ​ണ്ണേ​ൽ, ശ​ശീ​ന്ദ്ര​ൻ ആ​റു​കാ​ങ്ക​ൽ, തോ​മ​സ് കു​ന്നേ​ൽ, ലി​ല്ലി കോ​നാ​ട്ട്, തോ​മ​സ് കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.
താ​മ​ര​ശേ​രി: ത​ല​യാ​ട് വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. പ​ന്നി, മു​ള്ള​ന്‍​പ​ന്നി, കു​ര​ങ്ങ് എ​ന്നീ മൃ​ഗ​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി ഇ​ട​വി​ള​ക​ള്‍ ഉ​ഴു​തു​മ​റി​ക്കു​ന്ന​ത്. പ​ക​ല്‍ കു​ര​ങ്ങു ശ​ല്യ​വും രാ​ത്രി പ​ന്നി, മു​ള്ള​ന്‍​പ​ന്നി എ​ന്നി​വ​യും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. ക​ര്‍​ഷ​ക​ന്‍ റം​ഷി​യു​ടെ കൃ​ഷി ഇ​ന്ന​ലെ കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ന​ഷ്ട പ​രി​ഹാ​രം കി​ട്ടി​ന്ന​തി​ന് നി​ര​വ​ധി ക​ട​മ്പ​ക​ളു​ള്ള​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ട​ത്ര ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ല.
ത​ല​യാ​ട്, ചീ​ടി​ക്കു​ഴി, പേ​ര്യ​മ​ല, വ​യ​ല​ട, മ​ങ്ക​യം, ക​ല്ലു​ള്ള​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശങ്ങ​ളി​ലാ​ണ് വ​ന്യമൃ​ഗ​ ശ​ല്യം അ​തിരൂ​ക്ഷ​മാ​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​രു​വ് വി​ള​ക്കു​ക​ള്‍ വ്യാപകമായി പ്രകാശിക്കാതാ​യ​തും വ​ന്യ മൃ​ഗ​ങ്ങ ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.