സി​നി​മാ​ത​രം​ഗ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ തി​യ​റ്റ​റു​ക​ള്‍ ഒ​രു​ങ്ങു​ന്നു
Friday, October 22, 2021 12:37 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കൊ​റോ​ണ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ തി​യ​റ്റ​റു​ക​ള്‍ വീ​ണ്ടും ഉ​ണ​രു​ന്നു. സൂ​പ്പ​ര്‍​താ​ര​ചി​ത്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ വ​ര​വേ​ല്‍​ക്കാ​നാ​യി അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് ഉ​ട​മ​ക​ള്‍ .

പ്ര​ധാ​ന​പ്പെ​ട്ട തി​യ​റ്റ​റു​ക​ളി​ല്‍ എ​ല്ലാം സാ​നി​റ്റൈ​സ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും സീ​റ്റു​ക​ള്‍ പു​നഃ ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 25-ന് ​തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​പ മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക​പ ശേ​ഷം എ​ല്ലാ സി​നി​മ സം​ഘ​ട​ന​യു​ടെ​യും അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും. നി​ല​വി​ല്‍ ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ തി​യ​റ്റ​റു​ക​ളി​ല്‍ ചാ​ര്‍​ട്ടാ​യി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മേ ഇ​ത​ര​ഭാ​ഷാ​ചി​ത്ര​ങ്ങ​ളും എ​ത്തു​ന്ന​തോ​ടെ തി​യ​റ്റ​റു​ക​ള്‍ പ​ഴ​യ രീ​തി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ട​മ​ക​ള്‍​ക്ക്. തു​ട​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ട് എ​തി​ര്‍​പ്പ പ്ര​ക​ടി​പ്പി​ച്ച തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ഒ​ടി​ടി പ്‌​ളാ​റ്റ്ഫോ​മി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യം കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ് മ​ള്‍​ട്ടി​പ്ല​ക്സു​ക​ള്‍ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ തി​യ​റ്റ​റു​ക​ളും 25ന് ​തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​നോ​ദ നി​കു​തി​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണം, തി​യ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത മാ​സ​ങ്ങ​ളി​ലെ കെ​എ​സ്ഇ​ബി ഫി​ക്സ്ഡ് ഡെ​പ്പോ​സി​റ്റ് ഒ​ഴി​വാ​ക്ക​ണം, കെ​ട്ടി​ട നി​കു​തി​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.