പ​തി​ന​ഞ്ചി​ലേ​റെ മോ​ഷ​ണം! പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നാ​വാ​തെ പോ​ലീ​സ്
Sunday, October 24, 2021 12:21 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി ഭാ​ഗ​ത്തെ തു​ട​ർ​മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്. മൂ​ന്നു​മാ​സ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ പ​തി​ന​ഞ്ചി​ലേ​റെ മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
ക​ട​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണ​ങ്ങ​ളി​ലേ​റെ​യും. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. മു​മ്പ് ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.
ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ദ​മ്പ​തി​ക​ളെ മു​റി​ക്കു​ള്ളി​ൽ ബ​ന്ദി​യാ​ക്കി മു​ള​ക്പൊ​ടി​വി​ത​റി മ​ൽ​പി​ടി​ത്ത​ത്തി​നി​ടെ യു​വ​തി​യു​ടെ ബ്രേ​സ്‌​ലെ​റ്റ് ക​വ​ർ​ന്ന​ത്.
ഇ​തേ ദി​വ​സം വ​ലി​യ​ങ്ങാ​ടി​യി​ലെ ഓ​യി​ൽ മി​ല്ലി​ൽ ക​വ​ർ​ച്ച​യും തൊ​ട്ട​ടു​ത്തു​ള്ള അ​രി​ക്ക​ട​യി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​വും ന​ട​ന്നു. മൂ​ന്നി​ട​ത്തെ​യും ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ൽ ഒ​രാ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.