ഏഴാമത് റി​വ​ര്‍ പാ​ഡി​ലിനൊരുങ്ങി ചാ​ലി​യാ​ര്‍
Wednesday, October 27, 2021 12:53 AM IST
കോ​ഴി​ക്കോ​ട്: ഏ​ഴാ​മ​ത് 'ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ല്‍ 2021' ന​വം​ബ​ര്‍ 12 മു​ത​ല്‍ 14 വ​രെ ന​ട​ക്കും. ജെ​ല്ലി ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ​മാ​യി ചേ​ര്‍​ന്നാ​ണ് ജ​ലോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്.
നി​ല​മ്പൂ​രി​ല്‍ നി​ന്ന് തു​ട​ങ്ങി 68 കി​ലോ മീ​റ്റ​ര്‍ പി​ന്നി​ട്ട് ബേ​പ്പൂ​രി​ല്‍ സ​മാ​പി​ക്കും. യു​വാ​ക്ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ന​ദി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് പ്ലാ​സ്റ്റി​ക്കി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ക​യും ഉ​ള്‍​നാ​ട​ന്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യു​മാ​ണ് ജ​ല​മേ​ള​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നൂ​റോ​ളം പേ​ര്‍ തു​ഴ​ച്ചി​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. ക​യാ​ക്കു​ക​ള്‍​ക്കു പു​റ​മെ, ച​ങ്ങാ​ട​ങ്ങ​ള്‍‌, സ്റ്റാ​ൻ​ഡ് അ​പ്പ് പെ​ഡ​ല്‍ (എ​സ്യു​പി) എ​ന്നി​വ​യും തു​ഴ​ച്ചി​ലി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തു​ഴ​ച്ചി​ലു​കാ​രു​ടെ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലെ വൈ​കു​ന്നേ​ര​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ബാ​ന്‍റു​ക​ളു​ടെ സം​ഗീ​ത വി​രു​ന്നി​നാ​ല്‍ സ​മ്പ​ന്ന​മാ​കും.
തു​ഴ​ച്ചി​ല്‍ സ​മ​യ​ത്ത് തു​ഴ​ച്ചി​ലു​കാ​ര്‍ ന​ദി​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടി ശേ​ഖ​രി​ക്കും. ബാ​ഗി​ല്‍ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റും.