നാ​യാ​ട്ടി​നി​ടെ ക​ള്ള​ത്തോ​ക്കു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
Wednesday, October 27, 2021 12:53 AM IST
മാ​ന​ന്ത​വാ​ടി: നാ​യാ​ട്ടി​നി​ടെ ക​ള്ള​ത്തോ​ക്കു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. ത​ല​പ്പു​ഴ കൈ​ത​ക്കൊ​ല്ലി താ​ഴെ ത​ല​പ്പു​ഴ കോ​ള​നി​യി​ലെ ടി.​ആ​ർ. മോ​ഹ​ന​ൻ (34), ടി.​ആ​ർ.​ശേ​ഖ​ര​ൻ (31) എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ കൈ​ത​ക്കൊ​ല്ലി​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നു നാ​യാ​ട്ടി​നു​പ​യോ​ഗി​ച്ച ഒ​രു ക​ള്ള​ത്തോ​ക്ക് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബേ​ഗൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​രാ​ഗേ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​ഷാ​ജു ജോ​സ്, ഫോ​റ​സ്റ്റ​ർ​മാ​രാ​യ കെ. ​സു​രേ​ഷ് ബാ​ബു, പി.​വി. ശ്രീ​ധ​ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ച​ന്ദ്ര​ൻ, ജി.​എ​സ്. ന​ന്ദ​ഗോ​പാ​ൽ, എ​ൻ.​എം. അ​ഖി​ലേ​ഷ്, സി. ​വി​പു​ൽ, എ.​പി. റു​ബീ​ന, കെ.​എ. ശ്രീ​ന തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.