ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിത​മാ​ക്കി
Saturday, November 27, 2021 12:46 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ സി​ക വൈ​റ​സ് ബാ​ധ സ്‌​ഥി​രീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളി​ൽ പ​രി​ഭ്ര​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​മ്മ​ർ ഫാ​റൂ​ഖ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് നി​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ സ്ത്രീ​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ൽ ന​വം​ബ​ർ 16ന് ​അ​യ​ച്ച ര​ക്ത​സാം​പി​ളി​ലാ​ണ് സി​ക രോ​ഗ​ബാ​ധ കാ​ണു​ന്ന​ത്. പി​ന്നീ​ട് ആ​ല​പ്പു​ഴ നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വാ​യി. ഈ ​സ്ത്രീ​ക്ക് ഇ​തി​ന​കം അ​സു​ഖം ഭേ​ദ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​തു​വ​രെ മ​റ്റ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. എ​ന്നാ​ൽ രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണം. സി​ക വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ത്ത് 652 വീ​ടു​ക​ളി​ൽ സ​ർ​വെ ന​ട​ത്തു​ക​യും പ്ര​ദേ​ശ​ത്തെ കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത​യെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി കൊ​തു​ക് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിത​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
സോ​ണ​ൽ എ​ന്‍റമോ​ള​ജി യൂ​ണി​റ്റും ജി​ല്ലാ പ്രാ​ണി നി​യ​ന്ത്ര​ണ യൂ​ണി​റ്റും ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഈ​ഡി​സ് ആ​ൽ​ബൊ പി​ക്റ്റ​സ് വ​ർ​ഗ​ത്തി​ൽ കൊ​തു​കു​ക​ളെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്താ​നാ​യ​ത്.
പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ ര​ണ്ട് ത​വ​ണ ഫോം​ഗിം​ഗ് ന​ട​ത്തു​ക​യും കൊ​തു​കു​ക​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് തു​ട​ർ​ച്ച​യാ​യ ബോ​ധ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. ഈ​ഡി​സ് വ​ർ​ഗ​ത്തി​ൽ പെ​ട്ട കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന രോ​ഗ​മാ​ണ് സി​ക. കെ​ട്ടി​ക്കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഇ​വ പ​ക​ൽ​സ​മ​യ​ത്താ​ണ് ക​ടി​ക്കു​ന്ന​ത്. പ​നി, ത​ടി​പ്പു​ക​ൾ, ത​ല​വേ​ദ​ന , സ​ന്ധി​വേ​ദ​ന, ക​ണ്ണി​ൽ ചു​വ​പ്പ് തു​ട​ങ്ങി​വ​യാ​ണ് സി​ക​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. ഗ​ർ​ഭി​ണി​ക​ളി​ൽ രോ​ഗം ബാ​ധി​ച്ചാ​ൽ കു​ഞ്ഞി​ന് മൈ​ക്രോ സെ​ഫാ​ലി (ത​ല ചെ​റു​താ​കു​ന്ന അ​വ​സ്ഥ) യും ​മ​റ്റു അം​ഗ​വൈ​ക​ല്യ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം. ഗ​ർ​ഭഛി​ദ്ര​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് വൈ​ദ്യസ​ഹാ​യം തേ​ട​ണം. കൊ​തു​ക് ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് സി​ക വ​രാ​തി​രി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്. കൊ​തു​കു തി​രി​ക​ൾ, ലേ​പ​ന​ങ്ങ​ൾ, കൊ​തു​കു​വ​ല​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കു​ക​യും കൊ​തു​കു​ക​ൾ വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ളാ​യ ചി​ര​ട്ട​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, ഫ്രി​ഡ്ജി​ന്‍റെ ട്രേ, ​പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, കു​പ്പി​ക​ൾ, വെ​ള്ളം കെ​ട്ടി കി​ട​ക്കു​ന്ന മ​റ്റു ഉ​റ​വി​ട​ങ്ങ​ൾ എ​ന്നി​വ വീ​ട്ടി​ൽ നി​ന്നും ചു​റ്റു​പാ​ടി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം. കൊ​തു​കു​നി​വാ​ര​ണ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു.