കോ​വി​ഡ് ധനസഹായം: ഗ​ള്‍​ഫി​ല്‍ മ​രി​ച്ചവരുടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ന്നു
Sunday, November 28, 2021 12:29 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം പ്ര​വാ​സി​കു​ടും​ബ​ങ്ങ​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്‍ മേ​ല്‍ ന​ട​പ​ടി​യി​ല്ല.
ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.
സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.​കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ അ​ഥോ​റി​റ്റി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം അ​ത​തു​സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​മ്പ​തി​നാ​യി​രം രൂ​പ വീ​തം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കേ​ണ്ട​ത്. രാ​ജ്യ​ത്ത് മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു മ​രി​ച്ച​വ​രു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
വി​ദേ​ശ​ത്തു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​രെ​യും ധ​ന​സ​ഹാ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ഉ​ത്ത​ര​വ് വാ​ങ്ങി​യി​രു​ന്നു.
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​ന്‍റെ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍, അ​ന​ന്ത​രാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ണെ​ങ്കി​ല്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നീ രേ​ഖ​ക​ള്‍ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് അ​ത​ത് സം​സ്ഥാ​ന​ങ്ങ​ള്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​വ​സി​ക​ള്‍​ക്കു കൂ​ടി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ഗ​ള്‍​ഫി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.