വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ തയാറാ​വ​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌
Tuesday, November 30, 2021 12:26 AM IST
പേ​രാ​മ്പ്ര: ഇ​ന്ധ​ന നി​കു​തി കു​റ​ച്ച് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ അ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം മൂ​ലം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ്റ്റീ​യ​റി​ങ്ങ് ക​മ്മി​റ്റി അം​ഗം രാ​ജീ​വ്‌ തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​പി. ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ പു​ത്ത​ല​ത്ത്, ജോ​ൺ​സ​ൻ പൂ​ക​മ​ല, ബെ​ന്നി കാ​ഞ്ഞി​ര​ക്കാ​ട്ടു തൊ​ട്ടി​യി​ൽ, അ​ഭി​ലാ​ഷ് പാ​ലാ​ഞ്ചേ​രി,ഷീ​ന പ്ര​കാ​ശ്, എ​ട​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ജോ​ബി ഒ​ള​വ​ക്കു​ന്നേ​ൽ, ബാ​ല​കൃ​ഷ്ണ​ൻ ക​രി​ക​ണ്ട​ൻ​പാ​റ, പി. ​സി രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.