പാ​റ​ ഖ​ന​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന
Wednesday, December 1, 2021 12:43 AM IST
താ​മ​ര​ശേ​രി: റ​വ​ന്യു അ​ധി​കൃ​ത​ര്‍ താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ടി​ല്‍ ഇന്നലെ പു​ല​ര്‍​ച്ചെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത പാ​റ ഖ​ന​നം ക​ണ്ടെ​ത്തി. രാ​രോ​ത്ത് വി​ല്ലേ​ജി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ നി​ന്ന് വ​ലി​യ ഒ​റ്റ​പ്പാ​റ​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി പൊ​ട്ടി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഖ​ന​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച എ​സ്‌​ക​വേ​റ്റ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​ന​ധി​കൃ​ത ഖ​ന​നം സം​ബ​ന്ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​യ്ക്കാ​യി ജി​യോ​ള​ജി ആ​ന്‍​ഡ് മൈ​നി​ംഗ് വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി.​സു​ബൈ​ര്‍ അ​റി​യി​ച്ചു.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ എ​ന്‍.​സി.​ര​തീ​ഷ്, ആ​ര്‍ .എ​സ്.​ലാ​ല്‍, രാ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ.​പി.​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് പി.​ജ​ഗ​ന്നാ​ഥ​ന്‍, വി.​എ​ഫ്.​എ​മാ​രാ​യ നൂ​റു​ദ്ദീ​ന്‍, സ്റ്റെ​ഫി​ന്‍, ഡ്രൈ​വ​ര്‍ സു​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സ്‌​ക്വാ​ഡ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.