കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Wednesday, December 1, 2021 12:44 AM IST
മു​ക്കം: ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പു​ത​ന്നെ ഭീ​ഷ​ണി​യി​ലാ​കു​ന്ന വി​ധ​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ മാ​വൂ​ർ പ​ന​ങ്ങോ​ട്ട് ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ കൂ​ടി വെ​ടി​വ​ച്ചു​കൊ​ന്നു.
പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ വ​നം​വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ന​ങ്ങോ​ട് കു​ന്നു​മ്മ​ൽ ന​ടു​ക്ക​ണ്ടി ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വെ​ച്ചാ​ണ് പ​ന്നി​ക​ളെ വെ​ടി​വ​ച്ച​ത്.
ലൈ​സ​ൻ​സു​ള്ള സി.​എം.​ബാ​ല​നാ​ണ് പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ഇ​വ​യെ പി​ന്നീ​ട് കൂ​മ്പാ​റ സെ​ക്ഷ​ൻ അ​സി. ഫോ​റ​സ്റ്റോ​ഫീ​സ​ർ കെ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കു​ഴി​ച്ചു​മൂ​ടി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ​തി​നാ​റ് പ​ന്നി​ക​ളെ​യാ​ണ് ഈ ​ഭാ​ഗ​ത്തു നി​ന്നും വെ​ടി​വ​ച്ച് കൊ​ന്ന​ത്. അ​തേ​സ​മ​യം, കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച​തി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ കു​ന്നു​മ്മ​ൽ അ​ബ്ദു​റ​ഷീ​ദി​ന്‍റെ കാ​ലി​ന് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.