28,102 കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്തു
Wednesday, December 1, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഭ​ക്ഷ്യവി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ നി​യ​ന്തി​ക്കു​ന്ന​തി​നു ന​ട​പ്പി​ലാ​ക്കു​ന്ന " ഓ​പ്പ​റേ​ഷ​ൻ വി​ബ്രി​യോ" പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 28,102 കു​ടി​വെ​ള്ള സ്രോ​ത​സുക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​ ആ​കെ 33,668 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന 214 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നു 28.6 ല​ക്ഷം

കോ​ഴി​ക്കോ​ട്: പു​ള്ള​ന്നൂ​ര്‍ ഗ​വ.എ​ല്‍​പി സ്‌​കൂ​ളി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ 28.6 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു.
ക്ലാ​സ് റൂ​മു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം ഈ ​സ്‌​കൂ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​യാ​സ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​വും. പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.