ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്: ഡി​എ​ഫ്ഒ
Sunday, December 5, 2021 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ട്ടി​പ്പാ​റ​യി​ൽ കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി മ​റി​ഞ്ഞ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് മ​ര​ണ​മ​ട​ഞ്ഞ എ​ര​പ്പാ​ൻ​തോ​ട് സ്വ​ദേ​ശി ആ​ല​ക്കു​ന്ന​ത്ത് റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​റി​യി​ച്ചു.
ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​പേ​ക്ഷ ന​ൽ​കു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധി​ച്ച് അ​ർ​ഹ​മാ​യ ന​ഷ്ട്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​ന്ന​താ​ണെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.