ഒ​ടി​ക്കു​ഴി റോ​ഡി​ലെ ഗ​ർ​ത്തം ഭീ​ഷ​ണി​യാ​കു​ന്നു
Sunday, December 5, 2021 12:45 AM IST
കൂ​രാ​ച്ചു​ണ്ട്: ഒ​ടി​ക്കു​ഴി- പൂ​വ്വ​ത്തും​ചോ​ല റോ​ഡി​ൽ രൂ​പം കൊ​ണ്ട ഗ​ർ​ത്തം യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ഒ​ടി​ക്കു​ഴി അ​ങ്ക​ണ​വാ​ടി​യു​ടെ സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള ക​ലു​ങ്കി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.
ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ ഓ​ട്ട​പ്പാ​ല​ത്തി​ന് തി​രി​യു​ന്ന ക​വ​ല​യി​ലാ​ണ് ഗ​ർ​ത്ത​മു​ള്ള​ത്. അ​പ​രി​ചി​ത​രാ​യ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മാ​ത്ര​മ​ല്ല ച​ക്കി​ട്ട​പാ​റ ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ കൂ​ടാ​തെ ക​ല്ലാ​നോ​ടി​ന് പോ​കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബൈ​പ്പാ​സ് കൂ​ടി​യാ​ണി​ത്.
ഈ ​റോ​ഡി​ൽ ത​ന്നെ മ​റ്റൊ​രു ക​ലി​ങ്കി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ ഗ​ർ​ത്തം അ​ട​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.