വി​കെ​സി പ്രൈ​ഡ് മാ​സ്റ്റ​ർ ടാ​ല​ന്‍റ് അ​വാ​ർ​ഡ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, December 5, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: വി​കെ​സി പ്രൈ​ഡ് മാ​സ്റ്റ​ർ ടാ​ല​ന്‍റ് അ​വാ​ർ​ഡി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. വി​കെ​സി പ്രൈ​ഡ് ഡ​യ​റ​ക്ട​ർ വി. ​റ​ഫീ​ഖ്, വി​കെ​സി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ എം.​വി. വേ​ണു​ഗോ​പാ​ൽ, ഫ്രാ​ഷ് ഒ​ർ​ഗാ​നി​ക്ക് എം​ഡി ഷി​ബു ദേ​വ​ദ​ത്ത്, ലേ​ൺ ദി ​ബെ​സ്റ്റ് ഡ​യ​റ​ക്ട​ർ ആ​ർ​ച്ച ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ 10 വ​രെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ലേ​ൺ ദി ​ബെ​സ്റ്റ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്ത് കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ വ​ള​ർ​ത്താ​നും മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ അ​വ​സാ​ന ടെ​സ്റ്റി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. അ​ന്പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വു​മാ​ണാ ഒ​ന്നാം സ​മ്മാ​നം.