വ്യാ​ജ സ്വ​ർ​ണം പ​ണ​യംവ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ
Monday, December 6, 2021 12:39 AM IST
കോ​ഴി​ക്കോ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച്‌ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​പ്പ് ന​ട​ത്താ​ൻ എ​ത്തി​യ ര​ണ്ടു പേ​രെ ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​യി​ലാ​ണ്ടി കാ​പ്പാ​ട് പാ​ട​ത്ത്കു​നി വീ​ട്ടി​ൽ അ​ലി അ​ക്ബ​ർ (22), കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നു സ​മീ​പം നൂ​റി മ​ഹ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​യാ​സ് (29) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​യി പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ ഉ​ച്ച​യോ​ടു കൂ​ടി തി​ര​ക്കു​ള്ള സ​മ​യ​ത്ത് പ​ണ​യം വ​യ്ക്കു​ന്ന​തി​നാ​യി വ്യാ​ജ സ്വ​ർ​ണം കൊ​ണ്ടു​വ​രി​ക​യും പ​ണ​ത്തി​നാ​യി തി​ര​ക്കു​കൂ​ട്ടു​ക​യും ചെ​യ്ത​തി​ൽ സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ​ക​ൾ സ്വ​ർ​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ശേ​ഷം ഇ​വ​രെ ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​വ​ര്‍​ക്ക് വ്യാ​ജ സ്വ​ര്‍​ണം ല​ഭി​ച്ച സ്ഥ​ല​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ ഇ​വ​ർ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ഭി​ഷേ​ക് സീ​നി​യ​ർ സി​പി​ഒ മാ​രാ​യ എം.​കെ. സ​ജീ​വ​ൻ, ജെ. ​ജെ​റി, സി​പി​ഒ വി​കെ പ്ര​ണീ​ഷ്, വ​നി​ത സി​പി​ഒ വി.​കെ. സ​റീ​നാ​ബി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.