ഊ​ർ​ജ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രീ​ൻ എ​ന​ർ​ജി​യി​ല​ക്ക് ചു​വ​ടു മാ​റ്റ​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി
Monday, December 6, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: ഊ​ര്‍​ജ​സം​ര​ക്ഷ​ണം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ക്കു​ന്ന​തി​ന് ഊ​ര്‍​ജ​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഗ്രീ​ന്‍ എ​ന​ര്‍​ജി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി. ദേ​ശീ​യ ഊ​ർ​ജ​ദി​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റേ​യും ഭാ​ര​ത് കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി കേ​ന്ദ്ര ഊ​ർ​ജ വ​കു​പ്പി​ന്‍റെ ബ്യൂ​റോ ഓ​ഫ് എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി, നാ​ഷ​ണ​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ, സം​സ്ഥാ​ന ഊ​ർ​ജ വ​കു​പ്പി​ന്‍റെ എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ യു​പി, ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സം​സ്ഥാ​നത​ല ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കാ​വ് ഗേ​ൾ​സ് എ​ച്ച് എ​സ്എ​സ്‌​സി​ൽ നി​ർ​വ​ഹി​ച്ച​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ മു​മ്പേ ത​ന്നെ തു​ട​ക്ക​മി​ട്ട പ്ര​വ​ർ​ത്ത​നം ഭാ​ര​ത​ത്തി​ൽ വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പെ​ട്ടു. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ൽ 520 ഉം ​വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 453 ഉം ​താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ 349 ഉം ​ഉ​ൾ​പ്പെ​ടെ 1322 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ, സ​ർ​വ്വ​ശി​ക്ഷാ കേ​ര​ള ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​പ്ര​വീ​ൺ കു​മാ​ർ, സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. ജോ​ൺ​സ​ൺ, കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​ഷ്യോ ര​മേ​ഷ് ബാ​ബു എ​ന്നി​വ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ ദി​ന​മാ​യ 14 ന് ​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.