പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മും ടൂ​റി​സ്റ്റു കേ​ന്ദ്ര​വും അ​വ​ഗ​ണ​ന​യി​ല്‍
Monday, January 17, 2022 12:45 AM IST
പേ​രാ​മ്പ്ര: അ​തീ​വ സു​ര​ക്ഷ വേ​ണ്ട​താ​യ പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മും ടൂ​റി​സ്റ്റു കേ​ന്ദ്ര​വും രാ​ത്രി​യാ​യാ​ൽ അ​ന്ധ​കാ​ര​ത്തി​ൽ. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വ​ക​യി​രു​ത്തി നൂ​റ് ക​ണ​ക്കി​നു ബ​ൾ​ബു​ക​ൾ ഒ​രു വ​ർ​ഷം മു​മ്പ് അ​ണ​ക്കെ​ട്ടി​ലും വൃ​ഷ്ടി പ്ര​ദേ​ശ​ത്തും സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​കാ​ശി​ക്കു​ന്ന​ത് നാ​മ മാ​ത്ര​മാ​ണ്. അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട​താ​യ അ​ണ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ ഒ​രു ലൈ​റ്റു പോ​ലും തെ​ളി​യു​ന്നി​ല്ല.
ഡാ​മി​ൽ മാ​ത്രം എ​ഴു​പ​തി​ൽ​പ​രം ബ​ൾ​ബു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ല​സേ​ച​നം, കു​ടി​വെ​ള്ളം എ​ന്നി​വ​ക്കെ​ല്ലാ​മാ​യി വെ​ള്ളം സം​ഭ​രി​ക്കു​ന്ന അ​ണ​ക്കെ​ട്ടാ​ണി​ത്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ടൂ​റി​സ്റ്റു കേ​ന്ദ്ര​വു​മാ​ണി​ത്. നാ​ല് കോ​ടി രൂ​പ വ​ക​യി​രു​ത്തി ന​വീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ പു​ന​ർ ഉ​ദ്ഘാ​ട​നം 26 നു ​നി​ർ​വ​ഹി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​വി​ടെ​യാ​ണു ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി അ​ന്ധ​കാ​രം മൂ​ടി നി​ൽ​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​യു​മാ​ണി​ത്.