ആ​വേ​ശ​ത്തു​ഴ, സ​ന്തോ​ഷ മ​ഴ; ചാ​ലി​യാ​റി​ൽ ജ​ലോ​ത്സ​വം
Tuesday, January 18, 2022 12:46 AM IST
മു​ക്കം: ചാ​ലി​യാ​റി​ന്‍റെ കു​ഞ്ഞോ​ള​ങ്ങ​ളെ വ​ക​ഞ്ഞു മാ​റ്റി വ​ള്ള​ങ്ങ​ൾ കു​തി​ച്ചു പാ​ഞ്ഞു. ഇ​രു​ക​ര​ക​ളി​ലും തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​ത്തോ​ടെ ആ​ർ​പ്പു വി​ളി​ച്ചു. അ​ങ്ങ​നെ കോ​വി​ഡ് മ​ഹാ​മാ​രി ത​ക​ർ​ത്ത കൂ​ട്ടാ​യ്മ​യു​ടെ സ​ന്തോ​ഷം ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം ജ​ല​പ്പ​ര​പ്പി​ലും ഇ​രു​ക​ര​ക​ളി​ലും നി​റ​ഞ്ഞു​നി​ന്നു.​ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും നെ​ഹ്റു യു​വ​കേ​ന്ദ്ര​യും സം​ഘ​ടി​പ്പി​ച്ച ജ​ലോ​ത്സ​വം അ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി.

കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 20 ഓ​ളം ടീ​മു​ക​ൾ മ​ത്സ​രി​ച്ച വ​ള്ളം​ക​ളി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സി​നി​മ ന​ട​ൻ രാ​ജ സാ​ഹി​ബ്‌ ന​യി​ച്ച മെ​ഗാ​ഷോ​യും സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ ന​യി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.​ മ​ത്സ​ര​ത്തി​ൽ മൈ​ത്രി വെ​ട്ടു​പാ​റ ഒ​ന്നാം സ്ഥാ​ന​വും ക​ർ​ഷ​ക​ൻ ഓ​ത്തു​പ​ള്ളി പു​റാ​യി ര​ണ്ടാം സ്ഥാ​ന​വും ക​ളേ​ഴ്സ് പ​ഴം​പ​റ​മ്പ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം എം.​കെ. രാ​ഘ​വ​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച അ​മ​ര​ക്കാ​ര​നാ​യി മൈ​ത്രി വെ​ട്ടു​പാ​റ​യു​ടെ കെ.​സി.അ​ലി​മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു.